Breaking

Tuesday, February 2, 2021

പഠിക്കാത്തതിന് എട്ടുവയസ്സുകാരനെ ചട്ടുകംവെച്ച്‌ പൊള്ളിച്ചു; അച്ഛൻ അറസ്റ്റിൽ

അടൂർ: പഠിക്കാത്തതിന്റെ പേരിൽ എട്ടുവയസുകാരനെ കാലിൽ ചട്ടുകംവെച്ച് പൊള്ളിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. പള്ളിക്കൽ കൊച്ചുതുണ്ടിൽ കിഴക്കേതിൽ ശ്രീകുമാറിനെ(31) ആണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 30-നാണ് സംഭവം. ശ്രീകുമാർ മൂന്നാംക്ലാസിൽ പഠിക്കുന്ന മകനോട് പാഠഭാഗങ്ങൾ പഠിക്കാൻ പറഞ്ഞിട്ട് പുറത്തേക്കുപോയി. വൈകീട്ട് തിരികെവന്ന് പഠിച്ചോ എന്ന് അന്വേഷിച്ചപ്പോൾ പഠിച്ചില്ലെന്ന് കുട്ടി പറഞ്ഞു. തുടർന്ന് ചട്ടുകം തീയിൽ ചൂടാക്കി കുട്ടിയുടെ കാലിൽ വെയ്ക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട അമ്മ വിവരം മറ്റുള്ളവരുമായി പങ്കുവെച്ചു. തുടർന്ന് നാട്ടുകാർ ഗ്രാമപ്പഞ്ചായത്തംഗം വനേഷ് വഴി ചൈൽഡ് വെൽഫെയറിനെയും പോലീസിനെയും അറിയിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശപ്രകാരം തിങ്കളാഴ്ച രാത്രി ശ്രീകുമാറിനെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. മുമ്പ് മൂന്നുതവണ ഇയാൾ കുട്ടിയെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചതായി പോലീസ് പറഞ്ഞു. അടൂർ എസ്.ഐ. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. Content Highlights: Father arrested for physical torture of 8 year old boy in Adoor


from mathrubhumi.latestnews.rssfeed https://ift.tt/3rdZz68
via IFTTT