Breaking

Tuesday, February 2, 2021

വളാഞ്ചേരി വട്ടപ്പാറയില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു: രണ്ട് പേര്‍ മരിച്ചു

മലപ്പുറം: മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ലോറിക്കടിയിൽ അകപ്പെട്ട രണ്ട് പേർ മരിച്ചു. ഇരുവരും ലോറിയിലെ ജീവനക്കാരാണ്. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് ഇരുമ്പ് കമ്പിയുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മണിക്കൂറുകൾ നീണ്ടശ്രമത്തിനൊടുവിൽ പോലീസും നാട്ടുകാരും ചേർന്നാണ് ലോറിക്കടിയിൽപ്പെട്ടവരെ പുറത്തെടുത്തത്. സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയാണിത്. റോഡിൽ അറ്റകുറ്റപ്പണികൾ നടത്തണമെന്ന ആവശ്യം തുടർച്ചയായി ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി ചില നവീകരണ പ്രവൃത്തികൾ മേഖലയിൽ നടന്നുവരുന്നതിനിടെയാണ് വീണ്ടും അപകടമുണ്ടായത്. content highlights:valancheri vattapara accident, two died


from mathrubhumi.latestnews.rssfeed https://ift.tt/3pGaW6F
via IFTTT