കിളിമാനൂർ: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. ഈന്തന്നൂർ ഇടവിളവീട്ടിൽ രാജേഷ്(25), പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ മനു(31), ഈന്തന്നൂർ ചരുവിള വീട്ടിൽ അനീഷ്(27), കിഴക്കുംകര വീട്ടിൽ നിഷാന്ത്(24), ചരുവിള വീട്ടിൽ അനീഷ്(28) എന്നിവരാണ് അറസ്റ്റിലായത്. യുവതിയും രക്ഷിതാക്കളും പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. സ്പെഷ്യൽ എഡ്യൂക്കേറ്ററുടെ സാന്നിധ്യത്തിൽ യുവതിയിൽനിന്നു മൊഴി എടുത്ത് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് രാജേഷിനെ അറസ്റ്റുചെയ്തു. മെഡിക്കൽ പരിശോധനയിൽ യുവതി നിരവധി തവണ പീഡനത്തിനിരയായെന്നു കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മറ്റു പ്രതികളും പിടിയിലായത്. എസ്.എച്ച്.ഒ. കെ.ബി.മനോജ് കുമാർ, എസ്.ഐ. ബിജുകുമാർ, ജൂനിയർ എസ്.ഐ. സരിത, ഷാജി, റാഫി, സി.പി.ഒ.മാരായ സോജു, സുജിത്, വിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ റിമാൻഡ് ചെയ്തു. Content Highlights:differently abled woman raped in kilimanoor five arrested
from mathrubhumi.latestnews.rssfeed https://ift.tt/3cuGfh8
via
IFTTT