Breaking

Friday, January 22, 2021

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം 28-ന്; പ്രധാനമന്ത്രി എത്തില്ല

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് 28-ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു തുറക്കും. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം അസൗകര്യം അറിയിച്ചതോടെയാണ് കേന്ദ്രമന്ത്രി എത്തുന്നത്. പ്രധാനമന്ത്രി എത്തുമെന്ന് നവംബർ 20-നാണ് അറിയിപ്പു ലഭിച്ചതെന്നും ഉദ്ഘാടനത്തിന് രണ്ടു മാസമായി പൊതുമരാമത്ത് കാത്തിരിക്കുകയായിരുന്നുവെന്നും മന്ത്രി ജി.സുധാകരൻ അറിയിച്ചു. 6.8 കിലോമീറ്റർ ദൈർഘ്യമാണ് ആലപ്പുഴ ബൈപ്പാസിനുള്ളത്. ഇതിൽ ബീച്ചിനു മുകളിൽക്കൂടി പോകുന്ന പാലവുമുൾപ്പെടും. കേന്ദ്രസർക്കാരും സംസ്ഥാന പൊതുമരാമത്ത് വകുപ്പും 172 കോടി രൂപ വീതം 344 കോടിയാണ് ആകെ അടങ്കൽ. കൂടാതെ റെയിൽവേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏഴുകോടി രൂപ കെട്ടിവെച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടിക്കു പുറമേ 25 കോടി കൂടി ചെലവഴിച്ചു. നിർമ്മാണം പൂർണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിർവഹിക്കുന്നത്. ഈ പാലം ഗതാഗതത്തിനു തുറക്കുന്നതോടുകൂടി കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായി നാല് വൻകിട പാലങ്ങളാണ് ഗതാഗതയോഗ്യമാവുന്നതെന്ന് മന്ത്രി പറഞ്ഞു. പാലാരിവട്ടം പാലം മേയിൽ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights: Long wait ends, Alappuzha bypass to open on Jan. 28


from mathrubhumi.latestnews.rssfeed https://ift.tt/3iCsLAA
via IFTTT