പാറശ്ശാല: വീട്ടിനുള്ളിൽ സ്വയം ചിതയൊരുക്കി തീകൊളുത്തിയയാൾ മരിച്ചു. പാറശ്ശാലയ്ക്കു സമീപം നെടുങ്ങോട് കുളവൻതറ വീട്ടിൽ നടരാജ(70)നാണ് തിങ്കളാഴ്ച രാത്രി പത്തു മണിയോടെ മരിച്ചത്. ഭാര്യയോടും മക്കളോടും പിണങ്ങി നടരാജൻ ഒറ്റയ്ക്കായിരുന്നു താമസം. വീട്ടിനുള്ളിൽനിന്ന് തീ പടരുന്നതു കണ്ട് നാട്ടുകാരും സമീപത്തു താമസിക്കുന്ന മകനും ഓടിയെത്തിയപ്പോഴാണ് ചിതയിൽ നടരാജൻ കത്തിയെരിയുന്നതു കണ്ടത്. നാട്ടുകാർ തീ കെടുത്തിയെങ്കിലും ഫലമുണ്ടായില്ല. കളിയിക്കാവിള ചന്തയിലെ കുലക്കച്ചവടക്കാരനായിരുന്നു മരിച്ച നടരാജൻ. ഭാര്യ: ലളിത. മക്കൾ: ശിവരാജ്, ഉഷ, ജയിൻരാജ്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) content highlights:man prepares pyre and dies
from mathrubhumi.latestnews.rssfeed https://ift.tt/3fVaYUb
via
IFTTT