ബെംഗളൂരു: ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾ കീപ്പറായിരുന്ന ഫ്രാൻസിസ് ഇഗ്നേഷ്യസ് (54) അന്തരിച്ചു. ബെംഗളൂരുവിലെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിൽ (െഎ.ടി.െഎ.) മാർക്കറ്റിങ് ആൻഡ് സെയിൽസ് മാനേജരായിരുന്നു. ജോലിക്കിടെ ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതമുണ്ടായി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ബെംഗളൂരു ദൂരവാണിനഗറിലായിരുന്നു താമസം. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. 1992-ൽ ഇന്ത്യൻ ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്. 1986 വരെ ഐ.എം. വിജയനും സത്യനുമൊപ്പം കേരള പോലീസിനുവേണ്ടി കളിച്ചു. 1986-ലാണ് ഐ.ടി.ഐ.യിൽ ചേർന്നത്. 2000 വരെ ഐ.ടി.ഐ. എഫ്.സി.ക്കുവേണ്ടി കളിച്ചു. 1986 മുതൽ 1993 വരെ കർണാടകത്തെ പ്രതിനിധാനംചെയ്ത് സന്തോഷ് ട്രോഫിയിൽ കളിച്ചു. ഫെഡറേഷൻ കപ്പ്, സിസേഴ്‌സ് കപ്പ്, ഡ്യൂറൻഡ് കപ്പ് ടൂർണമെന്റുകളിലും കളിച്ചിട്ടുണ്ട്.തൃശ്ശൂർ മിഷൻ ക്വാർട്ടേഴ്സിൽ പരേതനായ സി.എൽ. ഇഗ്നേഷ്യസിന്റെയും റോസിയുടെയും മകനാണ്. ഭാര്യ തൃശ്ശൂർ പൊങ്ങണംകാട് കുണ്ടുകുളം വീട്ടിൽ ബിന്ദു. മക്കൾ: ഇഗ്നേഷ്യസ് ഫ്രാൻസിസ്, ഡെയ്നി (വിദ്യാർഥിനി). സഹോദരങ്ങൾ: ജോണി, മാത്യു, ജോജു, ആന്റോ, ജിജി ഡെന്നി, ഷൈനി ബിജു.ശവസംസ്കാരം വ്യാഴാഴ്ച 10 മണിക്ക് പുത്തൻപള്ളി സെമിത്തേരിയിൽ.
from mathrubhumi.latestnews.rssfeed https://ift.tt/2VpoQfV
via 
IFTTT