Breaking

Saturday, October 17, 2020

രണ്ടാം ഘട്ടത്തില്‍ കോവിഡ് വ്യാപനം തീവ്രം: ഇറ്റലിയില്‍ ഒറ്റദിവസം 10,000 ലേറെ പേര്‍ക്ക് രോഗം

റോം: കഴിഞ്ഞ 24 മണിക്കൂറിനിടെ 10,010 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ഇറ്റലിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി പതിനായിരം കടന്നു. നേരത്തെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന പ്രതിദിനകണക്ക് 8,804 ആണ്. 55 പേർ കഴിഞ്ഞ ദിവസം കോവിഡ് മൂലം മരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പ്രതിദിന മരണസംഖ്യ 900 ആയിരുന്നു. അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം വെള്ളിയാഴ്ച 638 ആയി വർധിച്ചു. വ്യാഴാഴ്ചത്തേക്കാൾ 50 രോഗികൾ അധികമാണിത്. ആദ്യ ഘട്ടത്തെ അപേക്ഷിച്ച് രോഗവ്യാപനം തീവ്രമാണെങ്കിലും മരണം കുറവാണെന്നതാണ് ആശ്വാസം. രോഗവ്യാപനം നിയന്ത്രിക്കാൻ സാമൂഹിക ഒത്തുചേരലുകൾക്ക് വ്യാഴാഴ്ച മുതൽ ഗവൺമെന്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. റെസ്റ്റോറന്റുകൾ, കായികവിനോദം, സ്കൂൾ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ബാധകമാണ്. നിയന്ത്രണങ്ങൾ പരിമിതമാണെന്ന വിദഗ്ധരുടെ അഭിപ്രായത്തെ തുടർന്ന് പ്രാദേശിക ഭരണാധികാരികൾ അവരുടെ മേഖലകളിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഹാലോവിയൻ ദിനമായ നവംബർ ഒന്നിന് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ യൂറോപ്പിൽ ഏറ്റവും കൂടുതൽ ബാധിച്ചത് ഇറ്റലിയിലായിരുന്നു. 36,427 പേർ വൈറസ്ബാധ മൂലം മരിച്ചതോടെ ബ്രിട്ടന് പിന്നിൽ യൂറോപ്യൻ രാജ്യങ്ങളിൽ രണ്ടാമതായാണ് മരണസംഖ്യയിൽ ഇറ്റലിയുടെ സ്ഥാനം. രാജ്യവ്യാപക ലോക്ഡൗൺ വീണ്ടും ഏർപ്പെടുത്തുന്ന കാര്യം തത്ക്കാലം ആലോചനയിലില്ലെന്ന് പ്രധാനമന്ത്രി ജുസെപ്പെ കോൻതെ വ്യക്തമാക്കി. Content Highlights: Italys daily coronavirus cases surge above 10,000 for the first time


from mathrubhumi.latestnews.rssfeed https://ift.tt/37ejYkT
via IFTTT