Breaking

Tuesday, January 21, 2020

പ്രളയ മുൻകരുതൽ: വിവരശേഖരണം തുടങ്ങി

ഇരിട്ടി: മുൻകരുതലെടുക്കുന്നതിനും പ്രളയസാധ്യത മുൻകൂട്ടി അറിയിക്കുന്നതിനുമായി നദികളോടുചേർന്നുള്ള ചെറുപട്ടണങ്ങളുടെയും നഗരങ്ങളുടെയും സ്ഥിതിവിവരശേഖരണം തുടങ്ങി. സർവേ ഓഫ് ഇന്ത്യയുടെയും സംസ്ഥാന സർവേ വകുപ്പിന്റെയും നേതൃത്വത്തിലാണിത്. പുഴനിരപ്പിൽനിന്നോ, സമുദ്രനിരപ്പിൽനിന്നോ എത്ര ഉയരത്തിലാണിവയെന്ന് കണ്ടെത്താനാകും. പ്രളയ മുന്നറിയിപ്പിനൊപ്പം നദികളിൽ വെള്ളം ഉയർന്നാൽ ബാധിക്കുന്ന പ്രദേശങ്ങളുടെ വിവരവും ഇതിലൂടെ ലഭിക്കും. കണ്ണൂർ ജില്ലയിൽ ബാവലി പുഴയോട് ചേർന്നുള്ള കൊട്ടിയൂർ, കേളകം, കണിച്ചാർ, കാക്കയങ്ങാട് എന്നിവിടങ്ങളിലാണ് സർവേ തുടങ്ങിയത്. വളപട്ടണം പുഴയോട് ചേർന്ന ഭാഗങ്ങളിലും സർവേ നടത്തും. കഴിഞ്ഞ പ്രളയത്തിൽ പുഴ കരകവിഞ്ഞ് ഒഴുകി ഇവിടെയെല്ലാം വെള്ളം കയറിയിരുന്നു. രണ്ടുമാസംകൊണ്ട് സർവേ പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. Content Highlight: Flood: Data collection started


from mathrubhumi.latestnews.rssfeed https://ift.tt/37eTzR0
via IFTTT