Breaking

Tuesday, January 21, 2020

സ്ഥാനത്യാഗമല്ലാതെ മറ്റു മാർഗങ്ങളില്ലായിരുന്നു -ഹാരി

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിൽനിന്ന് പൂർണമായി ഒഴിവാക്കപ്പെട്ടതിൽ അതീവദുഃഖമുണ്ടെന്ന് ഹാരി രാജകുമാരൻ. രാജകീയ ദൗത്യങ്ങളിൽനിന്നൊഴിയാൻ താനും ഭാര്യ മേഗൻ മാർക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാൽ, ബക്കിങ്ങാം കൊട്ടാരത്തിൽനിന്നുള്ള നിർദേശം അംഗീകരിക്കുകയല്ലാതെ തങ്ങൾക്കു വേറെ മാർഗങ്ങളില്ലായിരുന്നെന്നും ഹാരി പറഞ്ഞു. “പൊതുപണം ഉപയോഗിക്കാതെ രാജകുടുംബത്തെ സേവിക്കുന്നത് തുടരാമെന്നായിരുന്നു തങ്ങൾ കരുതിയത്. ദൗർഭാഗ്യവശാൽ അതു നടന്നില്ല. മേഗനൊപ്പം സ്നേഹവും സന്തോഷവും നിറഞ്ഞ ജീവിതമാണ് ആഗ്രഹിച്ചത്. രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെന്ന പദവിയുപേക്ഷിച്ചത് അതുകൊണ്ടാണ്. എന്നാൽ, ദൗത്യങ്ങളിൽനിന്ന് പൂർണമായി ഒഴിഞ്ഞുമാറാൻ ഉദ്ദേശിച്ചിരുന്നില്ല. ബ്രിട്ടൻ എന്റെ വീടാണ്. അതിനോടുള്ള സ്നേഹം ഒരിക്കലുമില്ലാതാകില്ല” -ഞായറാഴ്ചനടന്ന സ്വകാര്യ ചടങ്ങിൽ ഹാരി പറഞ്ഞു. സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനായി രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെന്ന പദവിയുപേക്ഷിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച ഹാരിയും മേഗനും പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ ഇവരെ രാജകീയ-സൈനിക പദവിയിൽനിന്നും ഒഴിവാക്കുന്നതായും ഹാരിയുടെയും മേഗന്റെയും ഹിസ് ഹൈനസ്, ഹെർ ഹൈനസ് തുടങ്ങിയ പദവികൾ ഉപയോഗിക്കുന്നത് അവസാനിപ്പിച്ചും ബക്കിങ്ങാം കൊട്ടാരം ശനിയാഴ്ച ഉത്തരവിറക്കി. Content Highlights:Mexit Harry


from mathrubhumi.latestnews.rssfeed https://ift.tt/368j5Gd
via IFTTT