Breaking

Tuesday, January 21, 2020

ഗവർണർ തന്റെ പരിമിതികൾ മനസ്സിലാക്കണം - ഉമ്മൻചാണ്ടി

തിരുവനന്തപുരം: ഭരണഘടനാപരമായി ഗവർണർ പദവിക്കുള്ള പരിമിതികൾ മനസ്സിലാക്കി പ്രവർത്തിക്കാൻ കേരള ഗവർണർ തയ്യാറാകണമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരുകളെ നിയന്ത്രിക്കാനോ മൂക്കുകയറിടാനോ ഉള്ള ഒരു നീക്കവും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കാൻ കേരള സർക്കാർ തീരുമാനിച്ചത് നിയമപരമായി തന്നെ പ്രശ്നപരിഹാരം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിനും കേരളത്തിന്റെ പൊതുവികാരത്തിനും തികച്ചും അനുയോജ്യമായ തുടർനടപടിയാണത്. ചട്ടങ്ങൾ പ്രകാരം തീരുമാനം ഗവർണറെ അറിയിച്ചോ ഇല്ലയോ എന്നത് സർക്കാർ വിശദീകരിക്കേണ്ട സാങ്കേതികപ്രശ്നം മാത്രമാണ്. അത് ഉയർത്തിക്കാണിച്ച് പരമോന്നത നീതിപീഠത്തെ സമീപിച്ച് പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ ശ്രമങ്ങളുടെ പേരിൽ വിവാദങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനത്തെ ജനങ്ങളോടുള്ള അവഹേളനമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. Content Highlight: Oommen Chandy criticise governor


from mathrubhumi.latestnews.rssfeed https://ift.tt/2Rz6AhH
via IFTTT