Breaking

Sunday, January 5, 2020

ചുവന്ന പതാക ഉയർന്നു, വരാനിരിക്കുന്നത് വലിയ യുദ്ധം; സൂചന നല്‍കി ഇറാന്‍

ടെഹ്റാൻ/വാഷിങ്ടൺ: ഖാസിം സുലൈമാനിയെ യുഎസ് സൈന്യം വധിച്ചതിന് പിന്നാലെ തിരിച്ചടിക്ക് സജ്ജമാണെന്ന സൂചന നൽകി ഇറാൻ. വലിയ യുദ്ധം വരുന്നതിന്റെ സൂചനയായി ഇറാനിലെ ജാംകരൺ മുസ്ലീം പള്ളിയുടെ താഴികക്കുടത്തിന് മുകളിൽ ചുവന്ന കൊടി ഉയർന്നു. വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. യുദ്ധം വരുന്നതിന്റെ സൂചന നൽകുന്നതിന്റെ ഭാഗമായാണ് ജാംകരൺ പള്ളിയുടെ മുകളിൽ ചുവന്ന കൊടി ഉയർത്തുക. ഇതോടെ പശ്ചിമേഷ്യയിലെ സാഹചര്യം കൂടുതൽ കലുഷിതമാകുമെന്ന ആശങ്കയും വർധിച്ചു. സൈനിക ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാനിലെ വിവിധ നേതാക്കൾ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഖാസിം സുലൈമാനിയുടെയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മറ്റുള്ളവരുടെയും മൃതദേഹങ്ങൾ വഹിച്ചുള്ള വിലാപയാത്രയിൽ നിരവധിപേർ പങ്കെടുത്തു. അമേരിക്കയിലേക്ക് മരണം എന്ന മുദ്രാവാക്യം മുഴക്കിയാണ് ഇറാഖി പൗരന്മാർ വിലാപയാത്രയിൽ പങ്കാളികളായത്. അതിനിടെ, ഇറാൻ അമേരിക്കയ്ക്ക് നേരേ എന്തെങ്കിലും പ്രകോപനം സൃഷ്ടിച്ചാൽ തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുന്നറിയിപ്പ് നൽകി. ഇറാന്റെ 52 കേന്ദ്രങ്ങളെ തങ്ങൾ ലക്ഷ്യമിട്ടുണ്ടെന്നും ഇറാൻ എന്തെങ്കിലും ആക്രമണം നടത്തിയാൽഅതെല്ലാം തകർക്കുമെന്നും ട്രംപ് പറഞ്ഞു. Content Highlights: iran raises red flag in jamkaran mosque hints a big battle is coming


from mathrubhumi.latestnews.rssfeed https://ift.tt/2SVMGjg
via IFTTT