കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിന്റെ സമയക്രമത്തിൽ നേരിയമാറ്റം. ആദ്യത്തെ രണ്ടു ഫ്ളാറ്റുകൾ പൊളിക്കുന്നത് അഞ്ചുമിനിട്ടിന്റെ വ്യത്യാസത്തിലായിരിക്കും. ജനുവരി 11,12 തിയതികളിലാണ് കൊച്ചിയിൽ തീരദേശ നിയമം ലംഘിച്ച് നിർമിച്ച നാലു ഫ്ളാറ്റുകൾ പൊളിക്കുന്നത്. പതിനൊന്നാം തീയതി രാവിലെ പതിനൊന്നു മണിക്ക് ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. ഫ്ളാറ്റും 11.05ന് ആൽഫാ സെറീൻ ഫ്ളാറ്റും പൊളിക്കും. നേരത്തെ, എച്ച്.ടു.ഒ. പൊളിച്ച് അരമണിക്കൂറിനു ശേഷം ആൽഫാ സെറീൻ പൊളിക്കാനായിരുന്നു തീരുമാനം. ഇതിൽ മാറ്റം വരുത്തുകയായിരുന്നു. ഫ്ളാറ്റുകൾ പൊളിക്കുന്ന സമയത്ത് ഇരുന്നൂറു മീറ്റർ ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കും. എറണാകുളം ജില്ലാ ഭരണകൂടവും മരട് നഗരസഭയും ചേർന്ന് പുറത്തിറക്കിയ പട്ടികയിലാണ് സമയക്രമത്തിലെ വ്യത്യാസം പരാമർശിച്ചിരിക്കുന്നത്. ആദ്യ രണ്ടു ഫ്ളാറ്റുകൾ പൊളിക്കുന്നത് അഞ്ചുമിനിട്ടിന്റെ ഇടവേളയിലാണെന്നാണ് ഇതിൽ പറഞ്ഞിരിക്കുന്നത്. പതിനൊന്നാം തിയതി ആദ്യം എച്ച്.ടു.ഒയും പിന്നീട് ആൽഫാ സെറീനും പൊളിക്കും. എച്ച്.ടു.ഒ. പൊളിക്കാൻ കരാർ എടുത്തിരിക്കുന്നത് എഡിഫിസ് എന്ന കമ്പനിയാണ്. വിജയ് സ്റ്റീൽസ് എന്ന കമ്പനിയാണ് ആൽഫാ സെറീൻ പൊളിക്കാൻ കരാർ എടുത്തിരിക്കുന്നത്.12-ാം തിയതി ജെയിൻ കോറൽ കേവും ഗോൾഡൻ കായലോരവും പൊളിക്കും. content highlights:naradu flat demolition
from mathrubhumi.latestnews.rssfeed https://ift.tt/35ryctY
via
IFTTT