കോട്ടയം: കോട്ടയത്തു നടന്ന യു.ഡി.എഫ്യോഗം കേരളാ കോൺഗ്രസ് പി.ജെജോസഫ് വിഭാഗം ബഹിഷ്കരിച്ചു. ഇവർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനമാറ്റ ധാരണ ജോസ് വിഭാഗം പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലും സംഘവും ഇറങ്ങിപ്പോയത്. ഇടതുപക്ഷവുമായി ഒത്തുകളിക്കുന്ന ജോസ് വിഭാഗവുമായി ഒന്നിച്ച് യോഗത്തിന് ഇരിക്കില്ലന്ന് ഇവർ പ്രഖ്യാപിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തിൽ സ്ഥാനമാറ്റത്തിനുള്ള സമയമായി, പക്ഷേ നടപ്പായില്ല. ചങ്ങനാശേരി നഗരസഭയിലും കാഞ്ഞിരപ്പള്ളി ബ്ലോക്കിലും ഇതേ അനുഭവമാണ് ഉണ്ടായത്. ജോസ് വിഭാഗം മാറിത്തരുന്നില്ലെന്നും ജോസഫ് വിഭാഗം ആരോപിച്ചു. യോഗം ആരംഭിച്ചപ്പോൾ മുതൽ സജി മഞ്ഞക്കടമ്പിൽ പ്രതിഷേധം ആരംഭിച്ചു. ഇതേത്തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ക്ഷുഭിതനാവുകയും ചെയ്തു. അവരെ ഇറക്കിവിടെന്ന് തിരുവഞ്ചൂർ പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത മറ്റ് കോൺഗ്രസ് നേതാക്കളും ജോസഫ് പക്ഷ നേതാക്കളുടെ നീക്കത്തിൽ പ്രതിഷേധിച്ചു. content highlights:kerala congress joseph faction boycotts udf meeting
from mathrubhumi.latestnews.rssfeed https://ift.tt/2Fo6Hal
via
IFTTT