Breaking

Sunday, January 5, 2020

പൊതുഭരണം ഉദ്ധവിന്, ധനകാര്യം അജിത് പവാറിന്; മഹാരാഷ്ട്രയില്‍ വകുപ്പുവിഭജനം പൂര്‍ത്തിയായി

മുംബൈ: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ മന്ത്രിസഭയുടെ വകുപ്പുവിഭജനം പൂർത്തിയായി. മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ചു കൊണ്ടുള്ള പട്ടികയ്ക്ക് ഗവർണർ ഭഗത്സിങ് കോശിയാരി അംഗീകാരം നൽകി. പൊതുഭരണം, ഇൻഫർമേഷൻ ടെക്നോളജി, നിയമവകുപ്പുകൾ എന്നിവ മുഖ്യമന്ത്രി ഉദ്ധവ് താക്കറേക്ക് ലഭിച്ചു. എൻ.സി.പി. നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന് ധനകാര്യം, പ്ലാനിങ്ങ് വകുപ്പുകൾ ലഭിച്ചു. എൻ.സി.പിയുടെ അനിൽ ദേശ്മുഖിനാണ് ആഭ്യന്തരവകുപ്പ്.വ്യവസായം-ഖനനം വകുപ്പുകളും മറാത്ത ഭാഷാ വകുപ്പും ശിവസേനയുടെ സുഭാഷ് ദേശായിക്കാണ് നൽകിയിട്ടുള്ളത്. നഗരവികസന വകുപ്പിന്റെ ചുമതല ശിവസേനയുടെ ഏക്നാഥ് ഷിൻഡേയ്ക്കാണ്. ശിവസേനയുടെ ആദിത്യ താക്കറേയ്ക്ക് വിനോദ സഞ്ചാരം, പരിസ്ഥിതി വകുപ്പുകളാണ് ലഭിച്ചത്. കോൺഗ്രസിന്റെ ബാലാസാഹിബ് തോറാട്ടിന് റവന്യൂവകുപ്പും ലഭിച്ചു. എൻ.സി.പിയുടെ ജയന്ത് പാട്ടീലിന് ജലവിഭവവും കോൺഗ്രസിന്റെ ജയന്ത് പാട്ടീലിന് പൊതുമരാമത്ത് വകുപ്പും ലഭിച്ചു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന-എൻ.സി.പി.- കോൺഗ്രസ് സഖ്യസർക്കാർ നവംബർ 28നാണ് അധികാരമേറ്റത്. പത്ത് സഹമന്ത്രിമാരുൾപ്പെടെ ആകെ 43 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. #Maharashtra : Governor @BSKoshyari has approved the allocation of portfolios as proposed by Chief Minister Uddhav Thackeray. The portfolios of Cabinet Ministers and Minister of States is as follows: pic.twitter.com/oeo4Om81i1 — CMO Maharashtra (@CMOMaharashtra) January 5, 2020 content highlights:maharashtra portfolio allocation finalised


from mathrubhumi.latestnews.rssfeed https://ift.tt/37GgGnh
via IFTTT