ശ്രീകാര്യം(തിരുവനന്തപുരം): വനിതാ ഡോക്ടറെ മെഡിക്കൽ കോളേജ് ആശുപത്രി കാമ്പസിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ശ്രീകാര്യം പോലീസ് അന്വേഷണം തുടങ്ങി. കുടുംബവഴക്കിനെ തുടർന്നുള്ള ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ കൂടുതൽ വ്യക്തമാകുകയുള്ളൂവെന്ന് ശ്രീകാര്യം എസ്.ഐ. കെ.ജി.പ്രതാപ്ചന്ദ്രൻ പറഞ്ഞു. ശ്രീകാര്യം അലത്തറ ചെമ്പകവിലാസം റോഡിൽ പ്രണവത്തിൽ ഡോ. മിനിമോളെ(45)യാണ് കഴിഞ്ഞദിവസം കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. കുടുംബവഴക്കിന്റെ കാരണങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. മിനിമോളുടെ ഫോൺകോൾ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. ഭർത്താവും മെഡിക്കൽ കോളേജ് കാർഡിയോ തൊറാസിക് വിഭാഗം അസോ. പ്രൊഫസറുമായ വിനുവുമായി വെള്ളിയാഴ്ച രാവിലെ വഴക്കുണ്ടായതായാണ് പോലീസിനു ലഭിച്ച മൊഴി. 11 മണിയോടെ മിനിമോൾ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. ഭർത്താവ് പലതവണ മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ലെന്നും പോലീസ് പറയുന്നു. വീട്ടിൽനിന്നു ഭാര്യ പിണങ്ങിപ്പോയെന്നും കണ്ടെത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് വിനു ശ്രീകാര്യം പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. അന്വേഷണത്തിൽ ഡോ. മിനിമോൾ പുലയനാർകോട്ട പരിസരത്തുണ്ടെന്നു തിരിച്ചറിഞ്ഞു. അവിടെ കണ്ടെത്താൻ കഴിയാത്തതിനാൽ മെഡിക്കൽ കോളേജ് പരിസരത്ത് അന്വേഷിക്കുകയായിരുന്നു. വൈകീട്ടോടെ പത്തോളജി വിഭാഗത്തിനു സമീപം കാർ കണ്ടെത്തി. ഡ്രൈവിങ് സീറ്റിലായിരുന്നു മൃതദേഹം. കാർ സ്റ്റാർട്ട് ചെയ്ത് എ.സി. ഓൺ ആക്കിയ നിലയിലായിരുന്നു. വലതുകൈയിൽ കുത്തിക്കയറ്റിയ സിറിഞ്ചുണ്ടായിരുന്നു. മരുന്നു കുത്തിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സ്റ്റേഷനിൽ എത്തിച്ച കാറിൽനിന്ന് ഫൊറൻസിക് വിഭാഗം തെളിവെടുത്തു. Content Highlights:woman doctor minimol found dead in trivandrum medical college campus; police investigation going on
from mathrubhumi.latestnews.rssfeed https://ift.tt/37FMSaK
via
IFTTT