കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ കളിക്ക് ടിക്കറ്റ് കിട്ടാൻ ആളുകൾ ഇടികൂടുന്ന സ്ഥിതിയുണ്ടായിരുന്നു. കളിയുടെ കാര്യം മറന്നുപോയിട്ട്, നാളെ കളിയുണ്ടോയെന്ന് നിസ്സംഗമായി അന്വേഷിക്കുന്ന സ്ഥിതിയിലേക്ക് അത് മാറിയിരിക്കുന്നു. അത്ര നിരാശ സമ്മാനിച്ച ടീം ഒരിക്കൽക്കൂടി സ്വന്തം കാണികൾക്ക് മുന്നിൽ ഞായറാഴ്ച ഇറങ്ങുകയാണ്. ഹൈദരാബാദ് എഫ്.സി.യാണ് എതിരാളികൾ. രാത്രി 7.30-ന് ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് കളി. പോയന്റ് നിലയിൽ ഏറ്റവും പിന്നിലുള്ള ടീമുകൾ തമ്മിലുള്ള കളി. ബ്ലാസ്റ്റേഴ്സിന് പത്ത് കളിയിൽ എട്ട് പോയന്റുണ്ട്, ഹൈദരാബാദിന് അഞ്ചും. ഈ കളികൂടി ജയിച്ചില്ലെങ്കിൽ ഇപ്പോൾത്തന്നെ മൂന്നിലൊന്നായി കുറഞ്ഞിരിക്കുന്ന കാണികളുടെ എണ്ണം പിന്നെയും കുറയും. അദ്ഭുതങ്ങൾ സംഭവിച്ചാലേ ടീം ഇനി പ്ലേയോഫിലേക്ക് കടക്കൂ. പരിക്കേറ്റ മിക്കതാരങ്ങളും തിരിച്ചുവരുന്നെന്നതാണ് ബ്ലാസ്റ്റേഴ്സിന് അനുകൂലഘടകം. എന്നാൽ നോർത്ത് ഈസ്റ്റിനെതിരേ പരിക്കേറ്റ മരിയോ അർക്വിസ് കളിക്കുമോയെന്ന് വ്യക്തമല്ല. ഒരേ സ്റ്റാർട്ടിങ് ഇലവനെ തുടർച്ചയായി ഒരു കളിയിലും പരീക്ഷിക്കാൻ കഴിയാഞ്ഞ വിഷമമാണ് കോച്ച് എൽക്കോ ഷട്ടോരിക്ക്. കഴിഞ്ഞ ഒമ്പതുമത്സരങ്ങളിൽ ഒന്നിലും വിജയം നേടാനായിട്ടില്ല. ഇതിനെക്കാൾ മോശമാണ് ഹൈദരാബാദിന്റെ സ്ഥിതി. Content Highlights: Kerala Blasters vs Hyderabad FC ISL 2020
from mathrubhumi.latestnews.rssfeed https://ift.tt/2ucYi78
via
IFTTT