Breaking

Sunday, January 5, 2020

'ചന്ദ്രശേഖര്‍ ആസാദിന് ആഴ്ചയില്‍ രണ്ട് തവണ രക്തം മാറ്റണം; ഹൃദയാഘാതം ഉണ്ടായേക്കാം'

ഡൽഹി: തീഹാർ ജയിലിൽ റിമാന്റിൽ കഴിയുന്ന ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്ന് ഡോക്ടർ. പൗരത്വ ഭേദഗതിയ്ക്കെതിരായി ഡൽഹി ജുമാ മസ്ജിദിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ചന്ദ്രശേഖർ ആസാദ് അറസ്റ്റിലാകുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ചന്ദ്രശേഖർ ആസാദിന് ശരിയായചികിത്സ ലഭിച്ചില്ലെങ്കിൽ ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്ന്ആസാദിന്റെ ഡോക്ടറായ ഹർജിത് സിങ് ഭട്ടി ട്വീറ്റ് ചെയ്തു. ഫ്ളെബോടോമി രോഗ ബാധയെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ചന്ദ്രശേഖർ ആസാദ് ചികിത്സയിലാണ്. ഡൽഹി എയിംസിലാണ് അദ്ദേഹത്തെ ചികിത്സിച്ചുകൊണ്ടിരിക്കുന്നത്. ആഴ്ചയിൽ രണ്ടുതവണ ചന്ദ്രശേഖർ ആസാദിന് രക്തം മാറ്റേണ്ടതുണ്ട് ഇത് ചെയ്തില്ലെങ്കിൽ രക്തം കട്ട പിടിക്കാനും ഹൃദയാഘാതം സംഭവിക്കാനും സാധ്യതയുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി. #Thread I am writing this as a physician of @BhimArmyChief Chandrashekar Bhai. He is suffering from a disease which requires biweekly phlebotomy from AIIMS, New Delhi under Haematology Department from where he is under treatment from last 1 years (1/n) pic.twitter.com/ReO6Pmphfi — Harjit Singh Bhatti (@DrHarjitBhatti) January 3, 2020 ചന്ദ്രശേഖർ ആസാദിന് ചികിത്സ നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മികച്ച ചികിത്സയ്ക്കായി ഡൽഹി എയിംസിൽ പ്രവേശിപ്പിക്കണമെന്നും ഡോക്ടർ ട്വീറ്ററിലൂടെ അമിത് ഷായോട് ആവശ്യപ്പെട്ടു. ആസാദിന്റെ ആരോഗ്യസ്ഥിതി ഡൽഹി പോലീസിനെ അറിയിച്ചതാണെന്നും എന്നാൽ ചികിത്സ ലഭ്യമാക്കാൻ പോലീസ് തയ്യാറാകുന്നില്ലെന്നും ഡോക്ടർ ട്വിറ്ററിലൂടെ വ്യക്തമാക്കി. ചന്ദ്രശേഖർ ആസാദിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ഡോക്ടറുടെ വെളിപ്പെടുത്തൽ പുറത്തുവന്നശേഷം സമൂഹ മാധ്യമങ്ങളിലടക്കം ഇദ്ദേഹത്തിന് ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കനക്കുകയാണ്. പോലീസ് ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണവുമായി ഭീം ആർമി രംഗത്തെത്തി. എന്നാൽ ആസാദ് ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്നും ആവശ്യമാണെങ്കിൽ ചികിത്സ ലഭ്യമാക്കുമെന്നും തീഹാർ ജയിൽ അധികൃതർ വ്യക്തമാക്കി. Content Highlight: Chandrashekhar Azad may suffer cardiac arrest: Doctor


from mathrubhumi.latestnews.rssfeed https://ift.tt/2Qn1NAG
via IFTTT