Breaking

Sunday, January 5, 2020

യുവത്വമേ... മടിയെന്തിന്? ഉറക്കെ പറയൂ... തുറന്നെഴുതൂ...

നിങ്ങൾ പതിനെട്ടിനും ഇരുപത്തിയെട്ടിനും ഇടയിലുള്ളവരാണോ? നാടിന്റെ പോക്ക് ശരിയല്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ആരോടും പറയാത്ത, ആരാലും അടയാളപ്പെടുത്താത്ത അനുഭവങ്ങൾ നിങ്ങളിൽ വീർപ്പുമുട്ടുന്നുണ്ടോ? ആരും പറയാത്ത, പറയേണ്ടതായ ജീവിതങ്ങൾ ഉള്ളിലിരമ്പുന്നുണ്ടോ? മൂടിവെക്കപ്പെട്ട സത്യങ്ങൾ നിങ്ങളിലൂടെ ലോകം അറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ വാക്കുകൾ എഴുത്തിന്റെ കൂടുംതേടി ചിറകിട്ടടിച്ചുയരാൻ ആഗ്രഹിക്കുന്നില്ലേ? കഥ, കവിത, ഓർമ, അനുഭവം, പാട്ട്, ചിത്രം, ഫീച്ചർ, ലേഖനം, കാർട്ടൂൺ, ഹ്രസ്വസിനിമ... ഇംഗ്ലീഷ് മലയാളമോ... ഭാഷ ഏതുമാവട്ടെ, ഒരു രസത്തിന് മംഗ്ലീഷുമായാലോ? അതും പരീക്ഷിക്കാവുന്നതല്ലെ? അതിർവരമ്പുകൾ ഇല്ലേയില്ല. ഉറക്കെ പറയൂ... തുറന്നെഴുതൂ... രൂപങ്ങൾ എന്തുമാവട്ടെ... ഭാവങ്ങൾ ഏതുമാകട്ടെ... യുവത്വത്തിന്റെ അതിരുകളില്ലാത്ത സർഗവഴികളിലേക്ക് മാതൃഭൂമി അക്ഷരോത്സവം വാതിൽ തുറക്കുന്നു. വേറിട്ട ഒച്ചകൾക്കൊരിടം. സ്വാതന്ത്ര്യം വാക്കുകളിലൂടെ ഇടപെട്ടുയരട്ടെ. നിങ്ങളുടെ ആവിഷ്കാരങ്ങൾ ഞങ്ങൾക്കയക്കുക. സൃഷ്ടികൾ ലഭിക്കേണ്ട അവസാനദിവസം: ജനുവരി-12. തിരഞ്ഞെടുക്കുന്ന സർഗരൂപങ്ങൾ വെബ്സൈറ്റിലും അക്ഷരോത്സവത്തിന്റെ ഭാഗമായിറങ്ങുന്ന യൂത്ത് മാഗസിനിലും പ്രകാശിതമാകും. അയക്കേണ്ടത്: ഇ മെയിൽ mailus@mbifl.com പോസ്റ്റൽ: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം, മാതൃഭൂമി, തിരുവനന്തപുരം. വാട്സാപ്പ് : 8157000345 ഇ-മെയിൽ അയക്കുന്നവർ പേരും ഫോൺനമ്പറുംവാട്സാപ്പ് ചെയ്യുന്നവർ പേരും ഇ-മെയിലും വെക്കാൻ മറക്കരുതേ... Content Highlights: mathrbhumi mbifl2020 festival of letters youth magazine, creative writing


from mathrubhumi.latestnews.rssfeed https://ift.tt/2MRby87
via IFTTT