Breaking

Sunday, January 5, 2020

ആരാവും ബിജെപി സംസ്ഥാന അധ്യക്ഷന്‍? കേന്ദ്ര നേതാക്കള്‍ കേരളത്തിലേക്ക്

ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി ബിജെപി കേന്ദ്ര നേതാക്കൾ കേരളത്തിലെത്തും. ബിജെപി ദേശീയ വക്താവ് ജിവിഎൽ നരസിംഹറാവു, സംഘടന ജോയിന്റ് സെക്രട്ടറി ശിവപ്രകാശ് തുടങ്ങിയവരാണ് അടുത്തദിവസം കേരളത്തിൽ വരുന്നത്. ചൊവ്വാഴ്ച സംസ്ഥാന നേതാക്കളുമായി ഇവർ ചർച്ച നടത്തും. കേരളത്തിലെ നേതാക്കളിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ആരായുകയാണ് കേന്ദ്ര നേതാക്കളുടെ സന്ദർശനത്തിന്റെ ലക്ഷ്യം. വിവിധ മോർച്ച നേതാക്കളുമായും ഇവർ കൂടിക്കാഴ്ച നടത്തും. ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തുന്നതിന് മുമ്പ് തന്നെ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാണ് പാർട്ടിയുടെ ശ്രമം. കെ.സുരേന്ദ്രൻ, എം.ടി.രമേശ്, ശോഭ സുരേന്ദ്രൻ തുടങ്ങിയവരുടെ പേരുകളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നത്. എന്നാൽ അധ്യക്ഷനെ സംബന്ധിച്ച് ഐകകണ്ഠ്യേനഒരു തീരുമാനമെടുക്കാൻ കഴിയാത്തതാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത്. Content Highlights: bjp national leaders are coming to kerala for conducting discussion about state president


from mathrubhumi.latestnews.rssfeed https://ift.tt/39FFr53
via IFTTT