ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനിരിക്കെ, നികുതിരഹിത ഷോപ്പുകളിൽ (ഡ്യൂട്ടി ഫ്രീ ഷോപ്പ്) നിന്ന് വാങ്ങാവുന്ന മദ്യത്തിന്റെ അളവ് ഒരു കുപ്പിയായി കുറയ്ക്കാനും സിഗററ്റ് കാർട്ടണുകൾ വിൽക്കുന്നത് നിരോധിക്കാനും വാണിജ്യമന്ത്രാലയം ശുപാർശ ചെയ്തു. അത്യാവശ്യമില്ലാത്ത ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കുകയാണ് ലക്ഷ്യം. രാജ്യാന്തര യാത്രക്കാർക്ക് നിലവിൽ ഒരു സിഗരറ്റ് കാർട്ടണും രണ്ട് ലിറ്റർ മദ്യവും നികുതിയില്ലാതെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് വാങ്ങാനാവും. ഇത് പരിമിതപ്പെടുത്താനാണ് നിർദേശം. മറ്റു പല രാജ്യങ്ങളിലും ഒരു ലിറ്റർ മദ്യവും ഒരു സിഗററ്റ് കാർട്ടണും മാത്രമേ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് വാങ്ങാവൂവെന്ന രീതി പിന്തുടരാനാണ് ശുപാർശയിൽ ആവശ്യപ്പെടുന്നത്. സാധാരണഗതിയിൽ നികുതിരഹിത കടകളിൽനിന്ന് 50,000 രൂപയുടെ വരെ സാധനങ്ങൾ വാങ്ങാം. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ വിപുലീകരണവും ഉത്പാദനവളർച്ചയും ലക്ഷ്യമിട്ട് കടലാസ്, ചെരിപ്പ്, റബ്ബർ ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയ്ക്ക് തീരുവയുയർത്താനും ശുപാർശയുണ്ട്. content highlights:ministry plans limiting liquor purchase to 1 bottle at duty free shops
from mathrubhumi.latestnews.rssfeed https://ift.tt/2NJ08np
via
IFTTT