Breaking

Thursday, January 9, 2020

ട്രക്കുകള്‍ കൂട്ടിയിടിച്ചു, എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍തീപിടിത്തം

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ ട്രക്കുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് വൻതീപിടിത്തം. അപകടത്തിൽ പെട്ട ട്രക്കുകളിൽ ഒന്നിലുണ്ടായിരുന്ന എൽപിജി സിലിണ്ടറുകൾ തീപിടർന്ന് പൊട്ടിത്തെറിച്ചാണ് വൻ അഗ്നിബാധയുണ്ടായത്. തുടർച്ചയായ സ്ഫോടനങ്ങളെ തുടർന്ന് വൻതോതിൽ തീ പടർന്നു. ഇരുവ വാഹനങ്ങളും പൂർണമായും കത്തിയമർന്നു. അപകട സമയത്ത് ഇതുവഴി വന്ന ഒരു സ്കൂൾ ബസ്സിലേക്കും തീപടർന്നു. എന്നാൽ സ്കൂൾ കുട്ടികളെ തീപടരുന്നതിന് മുമ്പ് പുറത്തെത്തിക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. 25 കുട്ടികളാണ് സ്കൂൾ ബസ്സിലുണ്ടായിരുന്നത്. നിരവധി അഗ്നിശമന യൂണിറ്റുകൾ തീയണയ്ക്കാൻ ശ്രമം തുടരുന്നു. അപകടത്തിൽ ആർക്കും ആളപായമോ പരിക്കോ ഉള്ളതായി റിപ്പോർട്ടില്ല. #WATCH Multiple explosions after a mini truck full of LPG cylinders overturned in Surat earlier today. Children in a school bus near the accident site were evacuated safely just before the bus was engulfed in flames. No injuries or casualties reported. #Gujarat pic.twitter.com/kJYZmEtJG8 — ANI (@ANI) January 9, 2020 Content Highlights:One of the trucks was laden with Indian Oil LPG cylinders


from mathrubhumi.latestnews.rssfeed https://ift.tt/300VQg0
via IFTTT