ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികൾക്കു നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച ദീപിക പദുകോൺ അടക്കമുള്ള പ്രശസ്ത വ്യക്തികൾക്കെതിരെ ചോദ്യങ്ങളുമായി വൈസ് ചാൻസിലർ എം. ജഗദേഷ് കുമാർ. പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന പ്രതിഷേധക്കാരല്ലാത്ത വിദ്യാർഥികളുടെ പക്ഷത്ത് നിൽക്കാൻ പ്രമുഖ വ്യക്തികൾ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. സർവകലാശാലയിൽ നടന്ന അക്രമ സംഭവങ്ങളിൽ വൈസ് ചാൻസിലർക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രക്ഷോഭകാരികളെ പിന്തുണയ്ക്കാനെത്തുന്ന മഹത് വ്യക്തികളോട് ഒരു കാര്യമാണ് ചോദിക്കാനുള്ളത്, ഗവേഷണവും അധ്യാപനവും നടത്താനുള്ള മറ്റു വിദ്യാർഥികളുടെ അവകാശം നിഷേധിക്കപ്പെടുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? എന്തുകൊണ്ടാണ് നിങ്ങൾ അവരുടെ പക്ഷത്ത് നിൽക്കാത്തത്?, ജഗദേഷ് കുമാർ ചോദിച്ചു. ജെഎൻയുവിൽ നടന്ന അതിക്രമത്തിനെതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി ബോളിവുഡ് നടി ദീപിക പദുകോൺ ചൊവ്വാഴ്ചയാണ് കാമ്പസിലെത്തിയത്. പരിക്കേറ്റ വിദ്യാർഥികളെയും അധ്യാപകരെയും അവർ സന്ദർശിച്ചിരുന്നു. ഇത് രാജ്യത്തെങ്ങും വലിയ വാർത്തയാകുകയും ചെയ്തിരുന്നു. ദീപികയെ കൂടാതെ നിരവധി പ്രമുഖ വ്യക്തികൾ ജെഎൻയുവിൽ വിദ്യാർഥികൾക്കു നേരെ നടന്ന അതിക്രമത്തിനെതിരെ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദീപിക പദുകോൺ അടക്കം വിദ്യാർഥികളെ പിന്തുണച്ച പ്രമുഖ വ്യക്തികൾക്കെതിരെ ചോദ്യവുമായി ജെഎൻയു വൈസ് ചാൻസിലർ രംഗത്തെത്തിയത്. Content Highlights:JNU VC Asks Deepika Padukone on JNU visit
from mathrubhumi.latestnews.rssfeed https://ift.tt/2sZdh4t
via
IFTTT