ആലപ്പുഴ: ദേശീയ പണിമുടക്ക് ദിനത്തിൽ പുരവഞ്ചി യാത്രയ്ക്കിടെ ആലപ്പുഴയിൽ നൊബേൽ സമ്മാനജേതാവിനെ തടഞ്ഞ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. കുട്ടനാട് കൈനകരി സ്വദേശികളായ ഇവർ സി.ഐ.ടി.യു. അനുഭാവികളാണെന്നാണ് പ്രാഥമിക സൂചന. പുളിങ്കുന്ന് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പണിമുടക്ക് അനുകൂലികൾ പുരവഞ്ചി തടഞ്ഞപ്പോഴാണ് നൊബേൽ സമ്മാനജേതാവായ മൈക്കിൽ ലെവിറ്റും ഭാര്യയും ഉൾപ്പെടെയുള്ളവർ കുടുങ്ങിയത്. 2013ലെ രസതന്ത്ര നൊബേൽ ജേതാവായ ലെവിറ്റ്, കേരള സർവകലാശാലയിൽ പ്രഭാഷണത്തിനായി സംസ്ഥാന സർക്കാർ അതിഥിയായാണ് കേരളത്തിലെത്തിയത്. അതേസമയം സംഭവത്തിൽ പരാതിയില്ലെന്ന് മൈക്കിൽ ലെവിറ്റ് പ്രതികരിച്ചു. വിവാദത്തോട് പ്രതികരിക്കാനില്ല. കേരളം നല്ലയിടമാണെന്നും അദ്ദേഹം പറഞ്ഞു. മൊഴി രേഖപ്പെടുത്താനായി ബുധനാഴ്ച പോലീസ് ലെവിറ്റുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ അപ്പോഴും തനിക്ക് പരാതിയില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സംഭവം വിവാദമായതിനു പിന്നാലെ വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം കളക്ടർമാർ ലെവിറ്റിനെ നേരിൽ കണ്ട് സർക്കാരിനു വേണ്ടി ഖേദം അറിയിച്ചിരുന്നു. content highlights:four arrested in connection with blocking of houseboat carrying Nobel laureate
from mathrubhumi.latestnews.rssfeed https://ift.tt/2QXAgoy
via
IFTTT