Breaking

Thursday, January 9, 2020

ഗള്‍ഫ് മേഖലയിലെ യു.എസിന്റെ കാലുകള്‍ ഛേദിക്കുമെന്ന് ഇറാന്‍

ടെഹ്റാൻ: അമേരിക്കയുടെ ചുറ്റുവട്ടത്തു നിന്ന് പിൻവാങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി. അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിനു തക്ക മറുപടിയും നേരിടേണ്ടി വരും. ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റൂഹാനി. അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിനു തക്ക മറുപടിയും നേരിടേണ്ടി വരുമെന്ന് അവരറിയേണ്ടതുണ്ട്. അവർ വിവേകമുള്ളവരാണെങ്കിൽ ഈ അവസരത്തിൽ അവരുടെ ഭാഗത്തുനിന്നു തുടർ നടപടികളുണ്ടാവില്ല. റൂഹാനി പറഞ്ഞു. ഇറാഖിലെ യു.എസിന്റെ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ മിസൈലാക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു റൂഹാനിയുടെ പ്രതികരണം. മേഖലയിലെ മറ്റ് രാജ്യങ്ങളിൽനിന്നും അമേരിക്ക തിരിച്ചടി നേരിടുമെന്നാണ് ഞാൻ കരുതുന്നത്. അവർ ഞങ്ങളുടെ പ്രിയപ്പെട്ട സുലൈമാനിയുടെ കരങ്ങൾ ഛേദിച്ചു. അതിനു പ്രതികാരമായി പശ്ചിമേഷ്യയിലെ അമേരിക്കയുടെ കാലു തന്നെ ഞങ്ങൾ ഛേദിക്കും. റൂഹാനി മുന്നറിയിപ്പിന്റെ സ്വരത്തിൽ പറഞ്ഞു. content highlights:cut off Americas feet from this region, Hassan Rouhani,If US is wise they wont take any action


from mathrubhumi.latestnews.rssfeed https://ift.tt/39OaEDj
via IFTTT