Breaking

Friday, January 24, 2020

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അട്ടിമറി; ചൈനീസ് താരത്തിന് മുന്നില്‍ സെറീന വീണു

സിഡ്നി: 24-ാം ഗ്രാൻസ്ലാം കിരീടമെന്ന റെക്കോഡ് നേട്ടത്തിലേക്ക് അമേരിക്കൻ ടെന്നീസ് താരം സെറീന വില്ല്യംസിന് ഇനിയും കാത്തിരിക്കണം. ഓസ്ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ എട്ടാം സീഡായ സെറീനയ്ക്ക് തോൽവി. 27-ാം സീഡായ ചൈനീസ് താരം വാങ് ക്വിയാങ് സെറീനയെ അട്ടിമറിച്ചു. മൂന്നു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ചൈനീസ് താരത്തിന്റെ വിജയം. ആദ്യ സെറ്റ് നഷ്ടമായ ശേഷം സെറീന രണ്ടാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ടൈ ബ്രേക്കറിലൂടെ വിജയിച്ചു. എന്നാൽ മൂന്നാം സെറ്റിൽ വാങ് ക്വിയാങ് തിരിച്ചുവന്നു. സ്കോർ: 6-4, 6-7(2), 7-5. കഴിഞ്ഞ വർഷം യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ സെറീന, വാങ് ക്വിയാങിനെ തോൽപ്പിച്ചിരുന്നു. അന്ന് 6-1, 6-0ത്തിനായിരുന്നു സെറീനയുടെ വിജയം. ഇതിനുള്ള മധുരപ്രതികാരം കൂടിയായി ചൈനീസ് താരത്തിന് ഈ വിജയം. ചൈനീസ് താരത്തിന്റെ വിജയാഘോഷം ഫോട്ടോ: ട്വിറ്റർ/ഓസ്ട്രേലിയൻ ഓപ്പൺ 24 ഗ്രാൻസ്ലാം കിരീടം നേടിയാൽ മാർഗരറ്റ് കോർട്ടിന്റെ റെക്കോഡിനൊപ്പമെത്താൻ സെറീനക്ക് കഴിയും. നിലവിൽ അമേരിക്കൻ താരത്തിന്റെ അക്കൗണ്ടിൽ 23 കിരീടങ്ങളുണ്ട്. എന്നാൽ 2017 ഓസ്ട്രേലിയൻ ഓപ്പണിന് ശേഷം സെറീനക്ക് കിരീടം നേടാനായിട്ടില്ല. ഇതിനുശേഷം നാല് ഗ്രാൻസ്ലാം ഫൈനലിലും സെറീന തോറ്റു. രണ്ടു തവണ വീതം വിംബിൾഡണിലും യു.എസ് ഓപ്പണിലുമായിരുന്നു ഈ തോൽവി. OK, were not crying. Youre crying. (Truthfully..were in tears 😭) #AO2020 | #AusOpen |@CaroWozniacki pic.twitter.com/5HIHkOmlFN — #AusOpen (@AustralianOpen) January 24, 2020 Content Highlights: Serena Williams knocked out of Australian Open by Wang Qiang


from mathrubhumi.latestnews.rssfeed https://ift.tt/36iNodD
via IFTTT