വാഹന പരിശോധനയ്ക്കിടെ പോലീസിനെ ഇനി പറ്റിക്കാനാവില്ല. വൃക്തിഗത കേസ് വിവരങ്ങൾ, വാഹനവിവരങ്ങൾ തുടങ്ങി എല്ലാം ഞൊടിയിടയിൽ പോലീസിനു മനസ്സിലാക്കാം. സംസ്ഥാന പോലീസ് പുറത്തിറക്കിയ ക്രൈം ഡ്രൈവ് ആപ്പിലൂടെയാണ് കുറ്റവാളികളെ കുടുക്കാൻ പോലീസ് പുതുവഴി തേടുന്നത്. എല്ലാ പോലീസ് സേനാംഗങ്ങൾക്കും ഉപയോഗിക്കാനാകുമെന്നതിനാൽ കൂടുതൽ ഗുണകരമാണിത്. വിവിധ അന്വേഷണത്തിന് സഹായം വാഹനത്തിന്റെ രജിസ്റ്റർ നമ്പർ നൽകിയാൽ ഉടമ ആരെന്നതടക്കമുള്ള പൂർണ വിവരങ്ങളും അറിയാം കാലാവധിയുള്ള ഇൻഷുറൻസുണ്ടോ, കുറ്റകൃത്യങ്ങളിൽപ്പെട്ട വാഹനമാണോ തുടങ്ങിയ വിവരങ്ങളും കിട്ടും വ്യക്തിഗത വിവരങ്ങൾ മറച്ചുവെച്ച് പോലീസിന് വിവരം നൽകിയാൽ പെട്ടെന്നു പിടിക്കപ്പെടും. ലൈസൻസോ വോട്ടർ ഐ.ഡി. കാർഡോ ആധാറോ പരിശോധിച്ചാൽ അയാളുടെ പേരിൽ സംസ്ഥാനത്തെ എത് പോലീസ് സ്റ്റേഷനിൽ കേസുണ്ടെങ്കിലും മുഴുവൻ വിവരങ്ങളും ഉടൻ അറിയാനാകും. കോടതി വ്യവഹാരങ്ങൾ, ക്രിമിനൽ പശ്ചാത്തലം എന്നിവയും കണ്ടെത്താം രാജ്യത്തെവിടെ കേസുണ്ടെങ്കിലും വിവരങ്ങൾ ആപ്പിൽ കിട്ടും സംസ്ഥാനത്തെവിടെയും കാണാതാകുന്നവരുടെ വിവരങ്ങൾ ആപ്പിലൂടെ പോലീസ് സേനയിലെ മുഴുവൻ ആളുകൾക്കും അപ്പപ്പോൾ കിട്ടും അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയാൽ ആ വിവരവുമുണ്ടാകും പാസ്പോർട്ട് വെരിഫിക്കേഷൻ അടക്കമുള്ള അന്വേഷണത്തിനും ക്രമീകരണം പോലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങളും രേഖപ്പെടുത്താനാകു. Content Highlights:Kerala Police Crime Drive App For Track Vehicle Details
from mathrubhumi.latestnews.rssfeed https://ift.tt/30QGc76
via
IFTTT