തിരുവനന്തപുരം: കാട്ടാക്കടയിൽ സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യംചെയ്ത ഭൂവുടമയെ ജെസിബി യന്ത്രം കൊണ്ട് അടിച്ചുകൊന്ന കേസിൽ ഡ്രൈവർ പോലീസിന് മുന്നിൽ കീഴടങ്ങി. സംഭവശേഷം ഒളിവിൽ പോയ പ്രതികളിലൊരാളായ വിജിൻ വെള്ളിയാഴ്ച രാവിലെയോടെയാണ് കീഴടങ്ങിയത്. വെള്ളിയാഴ്ച പുലർച്ചെയാണ് കാട്ടാക്കട അമ്പലത്തിൻകാല സ്വദേശിയായ സംഗീതിനെ വിജിൻ അടങ്ങിയ ഗുണ്ടാസംഘം ക്രൂരമായി കൊലപ്പെടുത്തിയത്. ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രതികൾ സംഗീതിന്റെ പറമ്പിൽ മണ്ണെടുക്കാനെത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നീങ്ങിയത്. നേരത്തെ അനുമതിയോടെ സംഗീതിന്റെ ഭൂമിയിൽ മണ്ണെടുത്തിരുന്നു. ഇതിന്റെ മറവിൽ അനുമതിയില്ലാതെ മണ്ണെടുക്കാനെത്തിയ മറ്റൊരു സംഘമാണ് അക്രമം നടത്തിയത്. മണ്ണെടുക്കാനെത്തിയ സംഘത്തെ സംഗീത് തടഞ്ഞതോടെ ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് സംഗീതിനെ അടിച്ചുകൊല്ലുകയായിരുന്നു. നാല് പ്രതികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. അക്രമി സംഘത്തെ തിരിച്ചറിയാമെന്നും ഉത്തമൻ, സജു എന്നിവർ ഈ സംഘത്തിലുണ്ടായിരുന്നെന്നും നേരത്തെ സംഗീതിന്റെ ഭാര്യ സംഗീത പോലിസിന് മൊഴി നൽകിയിരുന്നു.സംഭവസമയം തന്നെ പോലീസിനെ വിവരമറിയിച്ചിരുന്നെന്നും എന്നാൽ അക്രമികൾ രക്ഷപ്പെട്ട ശേഷമാണ് പോലീസ് സ്ഥലത്തെത്തിയതെന്നും ഭാര്യ പറഞ്ഞു. content highlights;kattakkada murder case, JCB driver surrendered
from mathrubhumi.latestnews.rssfeed https://ift.tt/2NWt2Ai
via
IFTTT