Breaking

Saturday, April 27, 2019

ദുബായിൽനിന്ന് പുറപ്പെട്ടയാളെ ദുരൂഹസാഹചര്യത്തിൽ കാണാതായി

കൊളത്തൂർ:യു.എ.ഇ.യിൽനിന്ന് പുറപ്പെട്ട ഗൃഹനാഥനെ ദുരൂഹസാഹചര്യത്തിൽ കാണാതായി. വെങ്ങാട് നായർപ്പടി മൂത്തേടത്ത് മുഹമ്മദ് അലി(63)യെയാണ് ഏപ്രിൽ ഏഴുമുതൽ കാണാതായത്. ബന്ധുക്കൾ എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 33 വർഷമായി അൽ ഐനിൽ ഖമർ അൽ സലാമാത്തിൽ ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് അലി. ഏഴിന് രാത്രി പതിനൊന്നരയ്ക്ക് നെടുമ്പാശ്ശേരിയിൽ ഇയാൾ വിമാനമിറങ്ങിയതായി രേഖകളുണ്ട്. അവിടെനിന്ന് ടാക്സി ഡ്രൈവറോട് തനിക്ക് ബെംഗളൂരുവിൽ പോകണമെന്നും അവിടേക്ക് ബസ് ലഭിക്കുന്ന സ്ഥലത്തേക്ക് എത്തിച്ചുതരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഡ്രൈവർ ഇയാളെ എറണാകുളം കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിൽ എത്തിച്ചതായി പറയുന്നുണ്ട്. മുഹമ്മദലിക്ക് ബെംഗളൂരുവിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെന്ന് വീട്ടുകാർ പറയുന്നു. അവധിക്ക് നാട്ടിൽ വരുന്നതായി വീട്ടുകാരെ അറിയിക്കുകയോ നാട്ടിൽ പോകുന്നതായി കൂടെ ജോലി ചെയ്യുന്നവരോട് പറയുകയോ ചെയ്തിട്ടില്ല. എട്ടുമാസംമുമ്പാണ് അവധിക്ക് നാട്ടിൽ വന്നുപോയത്. പാസ്പോർട്ടിന്റെ പകർപ്പ് മുഖേന യു.എ.ഇ.യിൽ അന്വേഷിച്ചപ്പോഴാണ് ദുബായ് വിമാനത്താവളത്തിൽനിന്ന് കൊച്ചിയിലേക്ക് വിമാനം കയറിയതായി അറിയാൻ കഴിഞ്ഞത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ എറണാകുളം സി.ഐ.യെയോ (9496333988) 9895185240, 9744333467 എന്ന നമ്പറുകളിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു. Content Highlights:pravasi missing-muhammed ali


from mathrubhumi.latestnews.rssfeed http://bit.ly/2ILpBvz
via IFTTT