Breaking

Sunday, April 28, 2019

ചാവേറിനെ തടഞ്ഞ് മരണംവരിച്ച ‘രക്തസാക്ഷി’

ബാറ്റിക്കലോവ​ (ശ്രീലങ്ക): ശ്രീലങ്കയെ വിറപ്പിച്ച ഈസ്റ്റർദിന സ്ഫോടനത്തിൽ കൊല്ലപ്പെട്ട രമേഷ് രാജുവിന്റേത് യഥാർഥ 'വീരമൃത്യു'വായിരുന്നു.ബാട്ടിക്കലോവയിലെ ഇവാഞ്ചലിക്കൽ പള്ളിയിൽ സൺഡേ സ്കൂൾ അധ്യാപകനായിരുന്ന രമേഷ് രാജു അറുനൂറോളംപേരുടെ ജീവനാണ് രക്ഷിച്ചത്. രണ്ട് ബാഗുനിറയെ ബോംബുമായി പള്ളിയിലേക്ക് ചാവേർ ഓടിയെത്തിയപ്പോൾ തടഞ്ഞുനിർത്തി. സംശയം തോന്നിയതിനാൽ ചാവേറിനെ ചോദ്യംചെയ്തു. പള്ളിയിലേക്ക് കടക്കുന്നത് തടയുകയുംചെയ്തു. സംസാരം തുടരുന്നതിനിടെ ബോംബ് പൊട്ടിത്തെറിക്കുകയും രമേഷ് രാജു ഉൾപ്പെടെയുള്ളവർ കൊല്ലപ്പെടുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. പള്ളിക്ക് പുറത്തുണ്ടായിരുന്ന 14 കുട്ടികളടക്കം 29 പേർ സിയോൺ പള്ളിയിൽ കൊല്ലപ്പെട്ടപ്പോൾ അറുനൂറോളംപേരുടെ ജീവനാണ് അദ്ദേഹത്തിന് രക്ഷിക്കാനായത്. സ്ഫോടനപരമ്പര നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ രമേഷ് രാജുവിന്റെ വീട്ടിലേക്ക് അന്ത്യാഞ്ജലിയർപ്പിക്കാനെത്തുന്നത് ഒട്ടനവധിപേരാണ്. അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള റോഡുകൾ മുഴുവനും ഈ നാൽപ്പതുകാരന്റെ ചിത്രംപതിച്ച പോസ്റ്ററുകളാണ്. രണ്ടുകുട്ടികളുടെ അച്ഛനായ രമേഷിന് ചാവേറിനെക്കണ്ടയുടൻ ഓടിരക്ഷപ്പെടാമായിരുന്നു. എന്നാൽ, ചാവേറിനെ തടയാനാണ് രമേഷ് ശ്രമിച്ചതെന്ന് പിതാവ് വേലുസ്വാമി രാജു പറഞ്ഞു. കുടുംബത്തിന്റെ നട്ടെല്ലായിരുന്ന മൂത്തമകനാണ് തങ്ങളെ വിട്ടുപോയത്. ആക്രമണത്തിന് തൊട്ടുമുമ്പ് മകനുമായി സംസാരിച്ചിരുന്നു. കുട്ടികളടക്കം നിരവധിപേരുടെ ജീവൻരക്ഷിച്ച മകനിൽ അഭിമാനം തോന്നുന്നുവെന്നും അച്ഛൻ പറഞ്ഞു. content highlights:Lankan man tried to stop the suicide bomber at church


from mathrubhumi.latestnews.rssfeed http://bit.ly/2UP2SAo
via IFTTT