Breaking

Tuesday, April 2, 2019

കീം പ്രവേശന പരീക്ഷ മേയ് രണ്ട്, മൂന്ന് തീയതികളിലേക്ക് മാറ്റിവെച്ചു

തിരുവനന്തപുരം: 2019ലെ കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ (കീം-2019) മേയ് രണ്ട്, മൂന്ന് തീയതികളിൽ നടക്കും. പുതുക്കിയ ടൈംടേബിൾ പ്രകാരം പേപ്പർ-I, ഫിസിക്സ് ആൻഡ് കെമിസ്ട്രിമേയ് രണ്ടിനുംപേപ്പർ-II, മാത്തമാറ്റിക്സ് മേയ് മൂന്നിനുമാണ് നടത്തുക. രാവിലെ 10 മുതൽ 12.30 വരെയാണ് പരീക്ഷ. കേരളത്തിലെ 14 ജില്ലാകേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി, ദുബായ് എന്നീ കേന്ദ്രങ്ങളിലും പുതുക്കിയ ഷെഡ്യൂൾ പ്രകാരം പരീക്ഷകൾ നടത്തുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. നേരത്തെ ഏപ്രിൽ 27, 28 തീയതികളിലായിരുന്നു പ്രവേശന പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. ഇതുപ്രകാരം നിരവധി വിദ്യാർഥികൾക്ക് ഏപ്രിൽ 28ന് നടക്കുന്ന ഐഐഐടി പ്രവേശന പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമായിരുന്നു ഉണ്ടായിരുന്നത്. തീയതികൾ മാറ്റിയതോടെ ഈ ആശങ്കയ്ക്കും പരിഹാരമായിട്ടുണ്ട്. Content Highlights:KEAM entrance examination postponed to May


from mathrubhumi.latestnews.rssfeed https://ift.tt/2YCY5oJ
via IFTTT