കൊച്ചി : മംഗലാപുരത്ത് നിന്നെത്തിച്ച നവജാതശിശുവിന് ഇന്ന് ശസ്ത്രക്രിയ നടക്കും. ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രക്തപരിശോധനയുടെ അന്തിമ ഫലം വന്ന ശേഷം ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. ഹൃദയത്തിനുള്ള വൈകല്യങ്ങള്‍ അല്ലാതെ വേറെയും പ്രശ്‌നങ്ങളുള്ളതിനാല്‍ അപകട സാധ്യതയേറിയ ശസ്ത്രക്രിയ ആകും ഇതെന്ന് ആശുപത്രി ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നത്.
ഹൃദയവാല്‍വിന്റെ തകരാറിന് പുറമെ കുഞ്ഞിന് ഹൃദയത്തില്‍ ദ്വാരവുമുണ്ട്. ഈ ന്യൂനതകള്‍ മറ്റ് അവയങ്ങളെയും ബാധിച്ച സ്ഥിതിയാണ്. എങ്കിലും ഇരുപത്തിനാല് മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ അല്‍പ്പം സ്ഥിരത ഉണ്ടായിട്ടുണ്ടെന്നും ആശുപത്രി ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
from Anweshanam | The Latest News From India http://bit.ly/2XqkWm3
via IFTTT