Breaking

Thursday, April 18, 2019

ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; രണ്ട് സീരിയല്‍ താരങ്ങള്‍ കൊല്ലപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിലെ വിക്രബമാദിലുണ്ടായ വാഹനാപകടത്തിൽ രണ്ട് നടികൾ കൊല്ലപ്പെട്ടു. തെലുങ്കിലെ സീരിയൽ താരങ്ങളായ ഭാർഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു ടെലിവിഷൻ സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. വിക്രമാബാദിലെ അനന്തഗിരി കാട്ടിലെ ചിത്രീകരണം കഴിഞ്ഞ് ഹൈദരാബാദിലേയ്ക്ക് മടങ്ങുകയായിരുന്നു ഇവർ. കാറിന്റെ ഡ്രൈവർ ചക്രി, ഇവരുടെ സഹായിയായ വിനയ് കുമാർ എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. ഇവർ സഞ്ചരിച്ച കാർ ഒരു ട്രക്കിനെ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ചപ്പോൾ റോഡരികിലെ മരത്തിൽ ചെന്നിടിക്കുകയായിരുന്നു. ഭാർഗവി അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചു. അനുഷ ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയിൽ വച്ചും. തെലങ്കാനയിലെ നിർമൽ സ്വദേശിയായ ഭാർഗവി സീ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന മുത്യാല മുഗ്ഗു എന്ന ജനപ്രിയ സീരിയലിലൂടെയാണ് പ്രശസ്തയായത്. Content Highlights: Telugu TV actresses Bhargavi and Anusha Reddy killed in road accident


from mathrubhumi.latestnews.rssfeed http://bit.ly/2Dh0vAc
via IFTTT