Breaking

Friday, April 5, 2019

സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ തീരുമാനമായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിച്ചതായി പൊതുവിദ്യാഭ്യാസവകുപ്പ് ഹൈക്കോടതിയില്‍. ഭാരംകുറഞ്ഞ വസ്തുക്കള്‍കൊണ്ടു നിര്‍മിച്ച ബാഗുകള്‍ ഉറപ്പാക്കാന്‍ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദേശംനല്‍കിയതായി പൊതുവിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജെസ്സി ജോസഫ് വ്യക്തമാക്കി. വാട്ടര്‍ ബോട്ടിലുകള്‍ ഒഴിവാക്കി ക്ളാസ് മുറികളില്‍ കുടിവെള്ളം നല്‍കും. വലുപ്പവും പേജും കുറഞ്ഞ നോട്ടുബുക്കുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കും. അനാവശ്യ സാധനങ്ങള്‍ ക്ളാസില്‍ കൊണ്ടുവരുന്നില്ലെന്ന് കുട്ടികളുടെ ബാഗ് പരിശോധിച്ച് ടീച്ചര്‍മാര്‍ ഉറപ്പാക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 

ആദ്യ രണ്ട് ഭാഗങ്ങള്‍ വേനലവധിക്കാലത്ത് മേയ് 15നകവും മൂന്നാം ഭാഗം ക്രിസ്മസ് അവധിക്കാലത്തും വിതരണം ചെയ്യാന്‍ നിശ്ചയിച്ചിട്ടുണ്ട്. ഓരോ ഭാഗവും 60 പേജുകളില്‍ കൂടരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജെസി ജോസഫ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സ്‌കൂള്‍ ബാഗിന്റെ അമിതഭാരം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ഇതു നിയന്ത്രിക്കണമെന്നുമാവശ്യപ്പെട്ട് എറണാകുളം എളംകുളം സ്വദേശി ഡോ. ജോണി സിറിയക് നല്‍കിയ ഹര്‍ജിയിലാണ് വിശദീകരണം.



from Anweshanam | The Latest News From India http://bit.ly/2G1iRqM
via IFTTT