സില്‍ചര്‍: ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ച് മണിക്കൂറുകള്‍ തികയും മുന്‍പേ വോട്ടിംഗ് മെഷീനുകള്‍ തകരാറിലായിരിക്കുന്നു. പോളിംഗ് തുടങ്ങിയപ്പോഴേ യന്ത്രങ്ങള്‍ പണിമുടക്കുകയായിരുന്നു. അതായത് ഏകദേശം രണ്ട് മണിക്കൂര്‍ തികയും മുന്‍പ് തന്നെ അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളാണ് ഒറ്റയടിക്ക് തകരാറിലായത്. നിലവില്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം, ഒഡിഷ, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വോട്ടിം യന്ത്രങ്ങള്‍ തകരാറിലായ വിവരം റിപ്പോര്‍ട്ട് ചെയ്തത്. യന്ത്രങ്ങള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് നിരവധി വോട്ടര്‍മാര്‍ ഇതിനോടകം പോളിംഗ് രേഖപ്പെടുത്താതെ ബൂത്തുകളില്‍ നിന്ന് മടങ്ങി.
മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തിലുള്ള അഞ്ചിങ്ങളില്‍ തകരാറ് കണ്ടതായി ജില്ലാ മജിസ്ട്രേറ്റ് ആസ്തിക് കുമാര്‍ പാണ്ഡെ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പോളിംഗ് ബൂത്തുകളില്‍ നിന്ന് വോട്ടര്‍മാര്‍ മടങ്ങിയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോയമ്ബത്തൂരിലെ ചിലയിടങ്ങളിലും ഇതേ പ്രശ്നം നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. 12 സംസ്ഥാനങ്ങളിലായി 95 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഒഡീഷ, തമിഴ്നാട് എന്നിവടങ്ങളിലെ നിയമസഭാ സീറ്റുകളിലേയ്ക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്. 1629 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. രാജ്യത്തെ 18 ശതമാനത്തോളം വോട്ടര്‍മാരാണ് രണ്ടാംഘട്ട വോട്ടെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.
from Anweshanam | The Latest News From India http://bit.ly/2Vc2Eao
via IFTTT