Breaking

Thursday, April 18, 2019

മൂന്നുവയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍; ശസ്ത്രക്രിയ പൂര്‍ത്തിയായി, മരുന്നുകളോട് പ്രതികരിക്കുന്നില്ല

ആലുവ: പരിക്കുകളോടെ ആലുവയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെകുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.തലച്ചോറിനകത്തെ രക്തസ്രാവം നിലച്ചിട്ടില്ല. ഗുരുതരാവസ്ഥയിലുള്ള കുഞ്ഞ് വെന്റിലേറ്ററിലാണ്. സംശയാസ്പദമായ സാഹചര്യത്തിൽ തലയ്ക്ക് പരിക്കേറ്റ മൂന്നുവയസുകാരനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കെട്ടിടത്തിൽ നിന്ന് വീണെന്ന് പറഞ്ഞാണ് മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. മുറിവേറ്റ പാടുകൾക്ക് പുറമേ കുഞ്ഞിന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളും കണ്ടതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിലും ചൈൽഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് അൽപസമയത്തിനകം കുഞ്ഞിനെ ഇവിടെനിന്ന് മാറ്റണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വെന്റിലേറ്ററിലുള്ള കുഞ്ഞിനെ മാറ്റാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. Content Highlights: Seriously InjuredThree Year Old Child on Ventilator


from mathrubhumi.latestnews.rssfeed http://bit.ly/2GjpDqS
via IFTTT