Breaking

Tuesday, April 2, 2019

തിരഞ്ഞെടുപ്പിനുമുമ്പ് ആര്‍ബിഐ വീണ്ടും നിരക്കുകള്‍ കുറച്ചേക്കും

മുംബൈ: തിരഞ്ഞെടുപ്പിനുമുമ്പ് ആർബിഐ വീണ്ടും നിരക്കുകൾ കുറച്ചേക്കും. പണനയ അവലോകന യോഗത്തിനുശേഷം വ്യാഴാഴ്ചയാണ് പ്രഖ്യാപനമുണ്ടാകുക. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് കാൽ ശതമാനം കുറയ്ക്കുമെന്നാണ് സൂചന. സമ്പദ്ഘടനയിൽ ഉണർവുണ്ടാക്കാനും വിപണിയിലെ പണലഭ്യത ഉയർത്താനുമായിരിക്കും ആർബിഐ ശ്രമിക്കുക. 18 മാസത്തെ ഇടവേളയ്ക്കുശേഷം ഫെബ്രുവരിയിൽ റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചിരുന്നു. മൂന്നുദിവസത്തെ ആറംഗം പണനയസമിതി യോഗം ചൊവാഴ്ച ആരംഭിച്ചു. വ്യാഴാഴ്ചയായിരിക്കും പ്രഖ്യാപനം.


from mathrubhumi.latestnews.rssfeed https://ift.tt/2K7ZMqK
via IFTTT