Breaking

Sunday, April 28, 2019

യുഎസില്‍ സിനഗോഗില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

കാലിഫോർണിയ:യുഎസിൽ സിനഗോഗിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മുന്നുപേർക്കുപരിക്കേറ്റു. കാലിഫോർണിയയിലെ പോവെയിലുള്ള സിനഗോഗിലാണ് വെടിവെപ്പുണ്ടായത്. 19 കാരനായ യുവാവാണ് നിറയൊഴിച്ചതെന്നാണ് വിവരം. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം നടന്നത്. വെടിവെപ്പിൽ കൊല്ലപ്പെട്ടത് ഒരു സ്ത്രീയാണ്. ഒരു പെൺകുട്ടിയടക്കം മൂന്നുപേരെ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിറ്റ്സ്ബർഗ് സിനഗോഗിൽ നടന്ന വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ട സംഭവം നടന്നിട്ട് ആറുമാസം പൂർത്തിയായ വേളയിലായിരുന്നു ആക്രമണം നടന്നത്. ജൂതരുടെ സാബത്ത് ദിവസമായ ശനിയാഴ്ച ഇതുമായി ബന്ധപ്പെട്ട പ്രാർഥനകൾ സിനഗോഗിൽ പുരോഗമിക്കവേയാണ് ആക്രമണം നടന്നത്. അക്രമിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇയാൾ വന്ന കാറിൽ നിന്ന് മറ്റൊരു റൈഫിൽ കൂടി കണ്ടെടുത്തിട്ടുണ്ട്. Content Highlights:Shooting in US Synagogue 1 Dead, 3 Injured


from mathrubhumi.latestnews.rssfeed http://bit.ly/2V0Tf6r
via IFTTT