കാഠ്മണ്ഡു: നേപ്പാള്‍ തങ്ങളുടെ ആദ്യത്തെ ഉപഗ്രഹം വിക്ഷേപിച്ചു. അമേരിക്കയില്‍ നിന്നാണ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്.
ഇന്നലെ പുര്‍ലച്ചെ വെര്‍ജീനിയയില്‍ നിന്നായിരുന്നു വിക്ഷേപണം. ജപ്പാനില്‍ ഗവേഷണം നടത്തുന്ന നേപ്പാളി ശാസ്ത്രജ്ഞരായ ആഭാസ് മസ്‌കേ, ഹരിറാം ശ്രേഷ്ഠ എന്നിവരാണ് ഉപഗ്രഹം വികസിപ്പിച്ചത്.
നേപ്പാളി സാറ്റ് ഒന്ന് എന്നാണ് പേര്. അന്തരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തോട് ബന്ധിപ്പിച്ച ഉപഗ്രഹം ഒരു മാസത്തിനകം ഭൂമിയോട് അടുത്ത ഭ്രമണപഥത്തില്‍ എത്തിക്കും. 1.3 കിലോ ഭാരം മാത്രമുള്ള കുഞ്ഞന്‍ ഉപഗ്രഹം ശേഷിയിലും കുഞ്ഞനാണ്. രണ്ടു കോടി രൂപമാത്രമാണ് ചെലവ്.
from Anweshanam | The Latest News From India http://bit.ly/2IsVnNF
via IFTTT