ഉത്തര്‍പ്രദേശിലെ ബരബാങ്കി റെയില്‍വേ സ്റ്റേഷനില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഭരണ നേട്ടങ്ങളും വിവരിക്കുന്ന റെയില്‍വേ ടിക്കറ്റുകള്‍ വിതരണം ചെയ്‌തു. സംഭവത്തിൽ 4 ജീവനക്കാരെ റെയിൽവേ സസ്പെന്‍ഡ് ചെയ്തു.
മാധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ജില്ലാ മജിസ്ട്രേട്ടില്‍ നിന്നു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ചിത്രമുള്ള ടിക്കറ്റുകള്‍ നല്‍കുന്ന കാര്യം മുഹമ്മദ് ഷബ്ബാര്‍ റിസ്‌വി എന്ന യാത്രക്കാരനാണ് ശ്രദ്ധയില്‍ പെടുത്തിയത്. പഴയ ടിക്കറ്റ് റോള്‍ തെറ്റായി ഉപയോഗിച്ചതാണെന്നാണ് റയിൽവെയുടെ വിശദീകരണം.
from Anweshanam | The Latest News From India http://bit.ly/2IpK2Oa
via IFTTT