ശ്രീനഗര്‍: ജമ്മു-കാശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. കടുത്ത ഏറ്റുമുട്ടലിനൊടുവില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. എന്നാല്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പുല്‍വാമയില്‍ തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.
കൊല്ലപ്പെട്ടവര്‍ ലഷ്‌കര്‍-ഇ-തായിബാ സംഘാംഗങ്ങളാണ്. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പുല്‍വാമ ജില്ലയിലെ ലസ്സിപോറ മേഖലയില്‍ സുരക്ഷാ സേനാ തെരച്ചിലിനെത്തിയത്. ഇത് ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.
തീവ്രവാദികളാണ് ആദ്യം സൈന്യത്തിന് നേരെ വെടിയുതിര്‍ത്തത്. ഇതേ തുടര്‍ന്ന് നടന്ന പോരാട്ടത്തിനൊടുവില്‍ നാല് ഭീകരരെ സൈന്യം വധിക്കുകയായിരുന്നു. ഇവരുടെ കയ്യില്‍ നിന്ന് തോക്കുകള്‍ അടക്കമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
from Anweshanam | The Latest News From India https://ift.tt/2uAm2iB
via IFTTT