Breaking

Friday, April 19, 2019

വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തിൽ ഇടതുസ്ഥാനാർഥിക്കെതിരേ ശരണംവിളിച്ച് പ്രതിഷേധം

തിരുവല്ല: എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടകനായിരുന്ന വേദിയിൽ പത്തനംതിട്ടയിലെ ഇടതുമുന്നണി സ്ഥാനാർഥി വീണാ ജോർജിനെതിരേ ശരണംവിളിച്ച് പ്രതിഷേധം. എസ്.എൻ.ഡി.പി. യോഗം നടത്തുന്ന മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനിലാണ് പ്രതിഷേധമുയർന്നത്. വെള്ളാപ്പള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്തശേഷം വ്യക്തികളെ ആദരിക്കുന്നതിനിടെ വീണാ ജോർജ് വേദിയിലെത്തി. വ്യക്തികളെ ഷാൾ അണിയിക്കാൻ വീണയ്ക്ക് അവസരം നൽകിയതോടെ സദസ്സിൽ ഒരുസംഘം ശരണംവിളി മുഴക്കി. ചടങ്ങുകഴിഞ്ഞ് വീണ വേദി വിടുമ്പോൾ വീണ്ടും ശരണം മുഴക്കി. ഉദ്ഘാടനത്തിനുമുമ്പ് എൻ.ഡി.എ. സ്ഥാനാർഥി കെ. സുരേന്ദ്രൻ വേദിയിലെത്തിയിരുന്നു. വെള്ളാപ്പള്ളിക്ക് ഹസ്തദാനം നൽകി ഉടൻ വേദി വിടുകയും ചെയ്തു. ശബരിമലവിഷയത്തിൽ വിശ്വാസികൾക്കൊപ്പമല്ലാതിരുന്ന വീണയ്ക്ക് യോഗത്തിൽ അമിതപ്രാധാന്യം നൽകിയതിനാലാണ് പ്രതിഷേധിച്ചതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഇതുസംബന്ധിച്ച് വെള്ളാപ്പള്ളി പ്രതികരിച്ചില്ല. Content Highluights:SNDP workers protest against LDF Candidate in Presence of Vellappally


from mathrubhumi.latestnews.rssfeed http://bit.ly/2ItN3gI
via IFTTT