Breaking

Thursday, April 18, 2019

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്  

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത് എത്തും. പ്രത്യേക വിമാനത്തില്‍ തലസ്ഥാനത്തെത്തുന്ന മോദി വൈകുന്നേരം 6.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എന്‍.ഡി.എ റാലിയെ അഭിവാദ്യം ചെയ്തു പ്രസംഗിക്കും. ശേഷം രാത്രി എട്ടിന് എന്‍ഡിഎ പൊതുസ മ്മേളനം നടക്കും. അതിലും പങ്കെടുക്കുന്നതാണ്. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം പാര്‍ലമെന്റ് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ യോഗത്തില്‍ പങ്കെടുക്കും. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. പ്രധാന മന്ത്രിയുടെ സന്ദര്‍ശത്തിന്റെ ഭാഗമായി തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഉച്ചയ്ക്കു ശേഷം ഗതാഗത നിയന്ത്രണവുമുണ്ട്.



from Anweshanam | The Latest News From India http://bit.ly/2GtTa2l
via IFTTT