Breaking

Tuesday, April 2, 2019

സംവിധായകന്‍ ജെ.മഹേന്ദ്രന്‍ അന്തരിച്ചു

വിഖ്യാത തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ ജെ.മഹേന്ദ്രൻ അന്തരിച്ചു.79 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം. രാവിലെ പത്തുമണിമുതൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. വൈകുന്നേരംഅഞ്ചു മണിക്ക് സംസ്കാരം നടക്കും. ജോസഫ് അലക്സാണ്ടർ എന്ന ജെ. മഹേന്ദ്രൻ തിരക്കഥാകൃത്തായാണ് സിനിമയിൽ എത്തുന്നത്. മുള്ളും മലരുമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1979ൽ പുറത്തിറങ്ങിയ ഉതിർപ്പൂക്കൾ ആണ് അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത ചിത്രം. പുതുമൈപിത്തന്റെ ചെറുകഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രമാണിത്. മലയാളിയായ വിജയനും കന്നഡ നടി അശ്വിനിയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നടികർ തിലകം ശിവാജി ഗണേശന്റെ തങ്കപ്പതക്കം എന്ന സിനിമയുടെ തിരക്കഥയു സംഭാഷണങ്ങളും മഹേന്ദ്രന്റെതാണ്. നെഞ്ചത്തെ കിള്ളാതെ, മെട്ടി, ജാണി, സാസനം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സുഹാസിനി, ശരത്ബാബു, പ്രതാപ് പോത്തൻ എന്നിവർ വേഷമിട്ട് 1981-ൽ പുറത്തിറങ്ങിയ നെഞ്ചത്തെ കിള്ളാതെയ്ക്ക്ഏറ്റവും നല്ല പ്രാദേശിക ചിത്രത്തിനുള്ള പുരസ്കാരമടക്കം മൂന്നുദേശീയ ബഹുമതികൾലഭിച്ചിട്ടുണ്ട്. 2006 ൽ പുറത്തിറങ്ങിയ സാസനം ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം. Content Highlights :Veteran Actor Director J Mahendran Passes Away


from mathrubhumi.latestnews.rssfeed https://ift.tt/2JZFL5K
via IFTTT