Breaking

Friday, April 5, 2019

കുറിഞ്ഞി ഉദ്യാനത്തില്‍ കാട്ടുതീ പടരുന്നു, ഏക്കറുകണക്കിന് വനം കത്തിനശിച്ചു

മൂന്നാർ: നിർദിഷ്ട കുറിഞ്ഞി ഉദ്യാനത്തിൽ രണ്ടു ദിവസമായി തുടരുന്ന കാട്ടുതീയിൽ ഹെക്ടർ കണക്കിന് വനമേഖല കത്തിനശിച്ചു. കഴിഞ്ഞ തവണ കുറിഞ്ഞി പൂക്കൾ നിറഞ്ഞുനിന്ന മൊട്ടക്കുന്നുകൾ പൂർണമായും കത്തിച്ചാമ്പലായി. കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന കാട്ടുതീ ഇതുവരെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. കൈയേറ്റങ്ങൾ കെണ്ട് വിവാദമായ 58-ാം ബ്ലോക്കിൽ നിന്ന് രണ്ടുകിലേമീറ്റർ മാറിയുള്ള കടവരിയിലാണ് കാട്ടുതീ നാശം വിതച്ചത്. മാൻ, കാട്ടുപോത്ത് തുടങ്ങിയവയുടെ ആവാസ വ്യവസ്ഥയാണ് കാട്ടുതീയെ തുടർന്ന് കത്തിനശിച്ചത്. കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാൻ ഫയർലൈൻ തീർക്കുക എന്ന പ്രതിരോധം മാത്രമാണ് വനംവകുപ്പ് നടത്തുന്നത്. വനമേഖലകളിൽ തീ അണയാതെ കത്തുകയാണ്. Content Highlights:Wiled Fire in Kurinji National Park


from mathrubhumi.latestnews.rssfeed http://bit.ly/2VpvQaO
via IFTTT