Breaking

Wednesday, April 17, 2019

ദുബായ് ഡ്യൂട്ടി ഫ്രീയിലെ കോടികളുടെ ഭാഗ്യം ഇക്കുറി ഒൻപത് വയസ്സുകാരിക്ക്

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇത്തവണ ജാക്ക്‌പോട്ട് അടിച്ചത് ഒൻപത് വയസ്സുള്ള ഇന്ത്യൻ വിദ്യാർഥിനിക്ക്. മുംബൈയിൽ നിന്നുള്ള എലിസക്ക് ലഭിച്ചത് പത്ത് ലക്ഷം യു.എസ്. ഡോളറാണ് (ഏകദേശം 36 ലക്ഷം ദിർഹം). മകളുടെ ഭാഗ്യ നമ്പറായ ഒൻപതുവരുന്ന 0333 എന്ന ടിക്കറ്റ് നമ്പർ എലിസയുടെ പിതാവാണ് തിരഞ്ഞെടുത്തത്. 19 വർഷമായി എലിസയുടെ മാതാപിതാക്കൾ ദുബായിലെ താമസക്കാരാണ്. പലപ്പോഴും ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിലും ഭാഗ്യം കടാക്ഷിക്കുന്നത് ഇതാദ്യമാണ്. എന്നാൽ എലിസയുടെ കാര്യത്തിൽ അങ്ങനെയല്ല. ആറ് വർഷം മുൻപ് ഡ്യൂട്ടി ഫ്രീയുടെ 2,68,000 യു.എസ്. ഡോളർ വിലയുള്ള ആഡംബര വാഹനം എലിസക്ക് സമ്മാനമായി കിട്ടിയിരുന്നു. 1999-ൽ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് തുടങ്ങിയതിന് ശേഷം ജാക്ക്‌പോട്ട് സമ്മാനം ലഭിക്കുന്ന 140-ാമത് ഇന്ത്യൻ പ്രവാസിയാണ് എലിസ.


from mathrubhumi.latestnews.rssfeed http://bit.ly/2VL0Rq8
via IFTTT