Breaking

Friday, April 5, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഇന്ന്

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഇന്ന് നടക്കും. മൂന്ന് പ്രധാന മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളെല്ലാം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. ഇന്നലെയായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി.പത്രികകള്‍ പിന്‍വലിക്കാന്‍ ഏപ്രില്‍ 8 വരെ സമയമുണ്ട്.

അതേസമയം, നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായ ഇന്നലെ വരെ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കായി ലഭിച്ചത് 303 നാമനിര്‍ദേശപത്രികകള്‍. വ്യാഴാഴ്ച മാത്രം ലഭിച്ചത് 149 പത്രികകളാണ്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 396 പത്രികകളാണ് ലഭിച്ചിരുന്നത്.

വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് കൂടുതല്‍ പത്രികകള്‍ 23 വീതം. കുറവ് ഇടുക്കിയിലാണ് ഒന്‍പതെണ്ണം. തിരുവനന്തപുരം 20, കോഴിക്കോട് 19, എറണാകുളം 18, പൊന്നാനി 18, കണ്ണൂര്‍ 17, ചാലക്കുടി 16, വടകര 15, കോട്ടയം 15, മലപ്പുറം 14, ആലപ്പുഴ 14, പാലക്കാട് 13, തൃശ്ശൂര്‍ 13, മാവേലിക്കര 12, കൊല്ലം 12, പത്തനംതിട്ട 11, കാസര്‍കോട് 11, ആലത്തൂര്‍ 10 എന്നിങ്ങനെയാണ് മറ്റുമണ്ഡലങ്ങളില്‍ ലഭിച്ച പത്രികകള്‍.



from Anweshanam | The Latest News From India http://bit.ly/2CSx3jV
via IFTTT