Breaking

Friday, April 5, 2019

മോദിയുടെ റാലിക്ക് ആളെ എത്തിച്ചത് നാല് പ്രത്യേക തീവണ്ടികളിൽ; ചെലവ് 53 ലക്ഷം

കൊൽക്കത്ത: ബ്രിഗേഡ് മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് ആളെയെത്തിക്കാൻ ബി.ജെ.പി. ഏർപ്പാടാക്കിയത് നാല് പ്രത്യേക തീവണ്ടികൾ. ഈയിനത്തിൽ ചെലവുവന്നത് 53 ലക്ഷം രൂപ. ജാർഗ്രം, ലാൽഗോള, പുരുലിയ, രാംപുർഹാട്ട് എന്നിവിടങ്ങളിൽനിന്നാണ് നാല് തീവണ്ടികൾ പൂർണമായും പാർട്ടി പ്രവർത്തകർക്കായി ബുക്ക് ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവുകൾ മാനിച്ചുകൊണ്ടും റെയിൽനിയമങ്ങൾ പാലിച്ചുകൊണ്ടുമാണ് തീവണ്ടികൾ അനുവദിച്ചതെന്നാണ് റെയിൽവേയുടെ പക്ഷം. തീവണ്ടികൾ പൂർണമായും ബുക്ക് ചെയ്യുമ്പോൾ നിരക്ക് അധികമായി നൽകേണ്ടിവരും. മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ ബ്രിഗേഡ് മൈതാനത്ത് നടന്ന സംയുക്തപ്രതിപക്ഷറാലിക്ക് വൻജനപങ്കാളിത്തമായിരുന്നു. ഈ സാഹചര്യത്തിൽ മോദിയുടെ റാലിക്ക് ആളെ എത്തിക്കുന്നത് അഭിമാനപ്രശ്നമായാണ് ബി.ജെ.പി കണ്ടത്. content highlights:BJP hires four trains for Rs 53 lakh to ferry supporters for Modis Kolkata rally


from mathrubhumi.latestnews.rssfeed http://bit.ly/2OOnM0Z
via IFTTT