Breaking

Sunday, April 28, 2019

11 വര്‍ഷത്തിനിടെ എട്ടാം കിരീടവുമായി ബാഴ്‌സ; പത്തിന്റെ തിളക്കത്തില്‍ മെസ്സി

നൗ ക്യാമ്പ്: എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബാഴ്സലോണയ്ക്ക് ലാ ലിഗ കിരീടം. ലീഗിൽ മൂന്ന് മത്സരങ്ങൾ ശേഷിക്കെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ലെവന്റയെ തോൽപ്പിച്ച് ബാഴ്സ കിരീടമുറപ്പിച്ചു. 35 മത്സരങ്ങളിൽ 25 വിജയവുമായി 83 പോയിന്റോട് കൂടിയാണ് ബാഴ്സയുടെ കിരീടനേട്ടം. മെസ്സിക്ക് വിശ്രമം അനുവദിച്ച് ബാഴ്സലോണക്ക് അവസാനം വിജയിക്കാൻ മെസ്സിയെ തന്നെ ആശ്രയിക്കേണ്ടി വന്നു. 62-ാം മിനിറ്റിൽ മെസ്സി നേടിയ ഏക ഗോളിലായിരുന്നു ബാഴ്സയുടെ വിജയം. ലെവന്റയെ തോൽപ്പിച്ചാൽ ബാഴ്സലോണയക്ക് ലാ ലിഗ കിരീടം ലഭിക്കും എന്ന് അറിയുന്നത് കൊണ്ട് തന്നെ ചാമ്പ്യൻസ് ലീഗ് സെമി അടുത്തുണ്ടായിട്ടും ശക്തമായ ടീമിനെ തന്നെ ബാഴ്സ കോച്ച് അണി നിരത്തിയിരുന്നു. മെസ്സിയും പികെയും ബുസ്കെറ്റ്സും മാത്രമാണ് ഇന്ന് ആദ്യ ഇലവനിൽ ഇല്ലാതിരുന്ന പ്രധാന താരങ്ങൾ. പിന്നീട് മെസ്സിയെ കളത്തിലിറക്കേണ്ടി വന്നെങ്കിലും ഈ കിരീടം ബാഴ്സലോണയ്ക്ക് ചാമ്പ്യൻസ് ലീഗ് സെമിയിൽ ലിവർപൂളിനെ നേരിടും മുമ്പ് ആത്മവിശ്വാസം നൽകും 35 മത്സരങ്ങളിൽ 74 പോയന്റാണുള്ള അത്ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും അത്ലറ്റിക്കോ മാഡ്രിഡിന് 83 പോയിന്റ് മാത്രമേ നേടാനാകു. ഹെഡ് ടു ഹെഡ് മികവ് ഉള്ളത് കൊണ്ട് ഈ 83 പോയിന്റിൽ ബാഴ്സ കിരീടമുറപ്പിക്കുകയായിരുന്നു. ബാഴ്സലോണയുടെ ചരിത്രത്തിലെ 26-ാം ലി ലിഗ കിരീടമാണിത്. 33 എന്ന റയൽ മാഡ്രിഡിന്റെ നേട്ടത്തോടൊപ്പമെത്താൻ ബാഴ്സക്ക് ഇനി ഏഴ് കിരീടങ്ങൾ കൂടി മതി. കഴിഞ്ഞ 11 വർഷങ്ങൾക്ക് ഇടയിൽ ബാഴ്സലോണയുടെ എട്ടാം ലീഗ് കിരീടം കൂടിയാണ് ഇത്. മെസ്സിയുടെ പത്താം ലാലിഗ കിരീടവും. Six key moments in Barças title triumph 🖼 #WeColorLaLiga — FC Barcelona (@FCBarcelona) April 28, 2019 CHAMPIOOOOOOOOONS! 🏆 @LaLiga 2018-19 🙌 Captain Leo #Messi 🔵🔴 #WeColorLaLiga pic.twitter.com/GL3cTcljsh — FC Barcelona (@FCBarcelona) April 27, 2019 Content Highlights: Barcelona to La Liga title with 3 games to spare Lionel Messi Scores


from mathrubhumi.latestnews.rssfeed http://bit.ly/2ZETfYz
via IFTTT