Breaking

Saturday, March 27, 2021

ഓര്‍ലിയന്‍സ് മാസ്‌റ്റേഴ്‌സ്; സൈന സെമിയില്‍, ശ്രീകാന്ത് പുറത്ത്

പാരീസ്: ഇന്ത്യൻ താരം സൈനാ നേവാൾ ഓർലിയൻസ് മാസ്റ്റേഴ്സ് ബാഡ്മിന്റണിന്റെ സെമിഫൈനലിൽ കടന്നു. മൂന്നു ഗെയിമുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ അമേരിക്കയുടെ ഐറിസ് വാങ്ങിനെ തോൽപ്പിച്ചാണ് സൈനയുടെ സെമി പ്രവേശനം. സ്കോർ: 21-19, 17-21, 21-19. അതേസമയം പുരുഷ വിഭാഗത്തിൽ കിഡംബി ശ്രീകാന്ത് പുറത്തായി. ഫ്രാൻസിന്റെ തോമ ജൂനിയറിനോട് നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ശ്രീകാന്തിന്റെ തോൽവി. സ്കോർ: 19-21, 17-21. വനിതാ ഡബിൾസിൽ ഇന്ത്യൻ താരങ്ങളായ അശ്വനി പൊന്നപ്പ - സിക്കി റെഡ്ഡി സഖ്യം സെമിയിൽ കടന്നു. ഇംഗ്ലണ്ടിന്റെ ലൗറൻ സ്മിത്ത്-സി. ബ്രിച്ച് സഖ്യത്തെ കീഴടക്കി (21-14, 21-18). ഇതിനു പിന്നാലെ മിക്സഡ് ഡബിൾസിൽ ധ്രുവ് കപിലയ്ക്കൊപ്പവും അശ്വനി പൊന്നപ്പ സെമി ബർത്ത് ഉറപ്പിച്ചു. ഇംഗ്ലണ്ടിന്റെ മാക്സ് ഫിൻ - ജെസ്സിക്ക പുഗ് സഖ്യത്തെയാണ് അശ്വനി പൊന്നപ്പ - ധ്രുവ് സഖ്യം തോൽപ്പിച്ചത് (21-13, 21-18). അതേസമയം യുവതാരം ഇറ ശർമ ഡെൻമാർക്കിന്റെ ലിനെ ക്രിസ്റ്റഫർസനോട് ക്വാർട്ടറിൽ കീഴടങ്ങി (11-21, 8-21). പുരുഷ ഡബിൾസിൽ ഇന്ത്യയുടെ കൃഷ്ണ പ്രസാദ് ഗാരഗ - വിഷ്ണു വർധൻ സഖ്യവും സെമിയിൽ കടന്നു. ഫ്രാൻസിന്റെ ക്രിസ്റ്റോ പോപോവ് - തോമ ജൂനിയർ സഖ്യത്തെയാണ് ഇവർ മറികടന്നത് (21-17, 10-21, 22-20). Content Highlights: Orleans Masters Saina Nehwal enters semifinals Kidambi Srikanth loses


from mathrubhumi.latestnews.rssfeed https://ift.tt/3sw8XmE
via IFTTT