തിരുവനന്തപുരം: ഇരട്ടവോട്ട് വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഉത്സവ പറമ്പിലെ പോക്കറ്റിക്കാരന്റെ രീതിയാണ് ചെന്നിത്തലയുടേത്. പോക്കറ്റടിച്ച് മുന്നിൽ കാണുന്ന ആളെ പോക്കറ്റടിക്കാരൻ എന്ന് വിളിച്ച് ഓടുന്ന രീതിയാണ് ചെന്നിത്തലയുടെ ഇരട്ടവോട്ട് ആക്ഷേപമെന്നും മന്ത്രി പറഞ്ഞു. ഇരട്ടവോട്ടിന്റെ ആളുകൾ കോൺഗ്രസുകാരൻ തന്നെയാണ്. ഇനിയും കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥി എസ്.എസ്.ലാലിനും മന്ത്രി രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ടുള്ളതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് കടകംപള്ളിയുടെ വിമർശനം. എസ്.എസ്.ലാലിന് വട്ടിയൂർക്കാവിലാണ് ഇരട്ട വോട്ടുള്ളത്. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഇതിന് പിന്നിലെന്ന് എസ്.എസ്.ലാൽ പ്രതികരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/39kLg9l
via
IFTTT